സ​ത്യ​പ്ര​തി​ജ്ഞാ​ ചട​ങ്ങും വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ ഉ​ദ്‌​ഘാ​ട​ന​വും
Monday, July 8, 2024 10:49 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​ന​ക്ക​ല്ല്‌ സെ​ന്‍റ് ആ​ന്‍റ​ണീ​സ്‌ പ​ബ്ലി​ക്‌ സ്‌​കൂ​ളി​ലെ പാര്‍​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞാ​ ചട​ങ്ങും വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ ഉ​ദ്‌​ഘാ​ട​ന​വും സം​സ്ഥാ​ന യൂ​ത്ത്‌ ക​മ്മീ​ഷ​ന്‍ മെം​ബ​റും പൂര്‍വ​വി​ദ്യാ​ർ​ഥി​യു​മാ​യ അ​ബേ​ഷ്‌ അ​ലോ​ഷ്യ​സ്‌ നി​ര്‍​വ​ഹി​ച്ചു. സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​രാ​യി വ​ള​ര്‍​ന്നു​വ​ര​ണ​മെ​ന്ന്‌ അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ളോ​ട്‌ പ​റ​ഞ്ഞു.


വൈ​സ്‌ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഷി​ജു ക​ണ്ട​പ്ലാ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ആ​ന്‍റ​ണി തോ​ക്ക​നാ​ട്ട്‌ സ​ത്യ​പ്ര​തി​ജ്ഞാ​ ചടങ്ങിൽ‌ തി​രി​തെ​ളി​ച്ചു. അ​ധ്യാ​പ​ക​നാ​യ ഇ.​എ​സ്‌. ജി​ബി​ന്‍, ക്യാ​പ്‌​റ്റ​ന്‍ ഇ​വാ​ന റോ​സ്‌ ചെ​റി​യാ​ന്‍, വൈ​സ്‌ ക്യാ​പ്‌​റ്റ​ന്‍ ഫി​ദ അ​നീ​ഷ്‌ എന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.