ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യു​ടെ ബാ​ല​പാ​ഠ​ങ്ങ​ൾ നു​ക​ർ​ന്ന് കു​രു​ന്നു​ക​ൾ
Monday, July 8, 2024 10:49 PM IST
മു​ണ്ട​ക്ക​യം: ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കു​ന്ന​തി​നും രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ ബോ​ധ​വാ​ന്മാ​രാ​ക്കു​ന്ന​തി​നും ഇ​ഞ്ചി​യാ​നി ഹോ​ളി​ഫാ​മി​ലി യു​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ശ്ര​ദ്ധേ​യ​മാ​യി.

പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ വിദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഇല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ൻ ആ​പ്പ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്. വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്ക​ൽ, ചി​ഹ്നം അ​നു​വ​ദി​ക്ക​ൽ, സ്ഥാ​നാ​ർ​ഥി​ക​ളു​ടെ നോ​മി​നേ​ഷ​ൻ സ​മ​ർ​പ്പി​ക്ക​ൽ തു​ട​ങ്ങി വോ​ട്ടെ​ടു​പ്പും ഫ​ല​മ​റി​യ​ലും വ​രെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തി. ഒ​ന്നു മു​ത​ൽ ഏ​ഴാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ വോട്ട് രേ​ഖ​പ്പെ​ടു​ത്തി.


സ്കൂ​ൾ ചെ​യ​ർ​പേ​ഴ്സ​ണാ​യി എം.​എ​സ്. അ​ബ്രാ​ർ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​യി മു​ഹ​മ്മ​ദ് അ​ൽ​ഫാ​സ് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഹെ​ഡ്മി​സ്ട്ര​സ് ബി​നോ​ൾ കെ. ​മാ​ത്യു മു​ഖ്യ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു. എ​ബി വ​ർ​ഗീ​സ്, ഡെ​നി​ൽ ജോ​ഷി എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ച്ചു.