വാ​ഴൂ​ർ പ​ഞ്ചാ​യത്ത് ഫ്ര​ണ്ട് ഓ​ഫീ​സി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സം​ഗീ​ത സം​വി​ധാ​നം
Monday, July 8, 2024 10:49 PM IST
വാ​ഴൂ​ർ: പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സ്ഥാ​പി​ച്ച സം​ഗീ​ത സം​വി​ധാ​ന​വും ശീ​തീ​ക​ര​ണ സം​വി​ധാ​ന​വും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പു​തി​യ അ​നു​ഭ​വം ന​ൽ​കു​ന്നു. ഫ്ര​ണ്ട് ഓ​ഫീ​സി​ലും ഓ​ഫീ​സി​നു​ള്ളി​ലും ചെ​റി​യ സ്പീ​ക്ക​റു​ക​ൾ സ്ഥാ​പി​ച്ച് ഇ​തി​ലൂ​ടെ​യാ​ണ് നേ​ർ​ത്ത ശ​ബ്ദ​ത്തി​ൽ പാ​ട്ട് കേ​ൾ​ക്കു​ന്ന​ത്. ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കാ​നും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് എ​ത്തു​ന്ന​വ​ർ​ക്ക് വി​ര​സ​ത​യ​ക​റ്റാ​നും വേ​ണ്ടി​യാ​ണ് ഇ​ത്ത​രം ഒ​രു സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. റെ​ജി പ​റ​ഞ്ഞു.


പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ഓ​ഫീ​സ് ഒ​ഴി​കെ പൊ​തു​ജ​ന​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്ന ഫ്ര​ണ്ട് ഓ​ഫീ​സ് ഉ​ൾ​പ്പെ​ടെ എ​ല്ലാ​യി​ട​ത്തും ശീ​തീ​ക​ര​ണ സം​വി​ധാ​ന​വും ഉ​ണ്ട്. ഫ്ര​ണ്ട് ഓ​ഫീ​സി​ൽ മെ​ട്രോ റെ​യി​ൽ അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന വി​ധ​മു​ള്ള മൈ​ക്ക് സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് ജീ​വ​ന​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​ത്.