ഫാ. ​ഏ​ബ്ര​ഹാം താ​ഴ​ത്തേ​ട​ത്തി​നെ മോ​ചി​പ്പി​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌
Monday, July 8, 2024 10:49 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പ്പൂ​രി​ൽ സ്കൂ​ൾ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി ജ​യി​ലി​ല​ട​ച്ചി​രി​ക്കു​ന്ന മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ. ​ഏ​ബ്ര​ഹാം താ​ഴ​ത്തേ​ട​ത്തി​നെ ഉ​ട​ൻ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

ജ​ബ​ൽ​പ്പു​ർ രൂ​പ​ത​യു​ടെ വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യാ​യ ജ​ബ​ൽ​പ്പു​ർ ഡ​യോ​സി​ഷ​ൻ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ സൊ​സൈ​റ്റി​യു​ടെ വൈ​സ് ചെ​യ​ർ​മാ​നും വി​കാ​രി ജ​ന​റാ​ളു​മാ​ണ് എ​ലി​ക്കു​ളം ഇ​ട​വ​കാം​ഗ​വും കാ​ര​ക്കു​ളം സ്വ​ദേ​ശി​യു​മാ​യ ഫാ. ​ഏ​ബ്ര​ഹാം താ​ഴ​ത്തേ​ട​ത്ത്. ഈ ​സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സെ​ന്‍റ് അ​ലോ​ഷ്യ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​വി​ൽ കേ​സി​ൽ ക​ഴി​ഞ്ഞ മേ​യ്‌ 27നാ​ണ് വൈ​ദി​ക​നെ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് അ​ന്യാ​യ​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​ന്നാ​ൽ, സ്കൂ​ൾ ന​ട​ത്തി​പ്പു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ഫാ. ​ഏ​ബ്ര​ഹാ​മി​നെ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​ച്ച ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​വും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​വു​മാ​ണ്. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി ജ​ബ​ൽ​പ്പു​ർ രൂ​പ​ത​യി​ൽ സേ​വ​നം ചെ​യ്തു​വ​രു​ന്ന മ​ല​യാ​ളി വൈ​ദി​ക​ന്‍റെ അ​റ​സ്റ്റി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​ത് ബി​ജെ​പി​യു​ടെ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലെ ന്യൂ​ന​പ​ക്ഷ സ്നേ​ഹ​ത്തി​ന്‍റെ കാ​പ​ട്യ​മാ​ണെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌ ആ​രോ​പി​ച്ചു. ഫാ. ​ഏ​ബ്ര​ഹാ​മി​നെ എ​ത്ര​യും വേ​ഗം ജയി​ൽ മോ​ചി​ത​നാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.


രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു പാ​ല​ക്കു​ടി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് കെ.​കെ. ബേ​ബി ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​മി കൊ​ച്ചു​പ​റ​മ്പി​ൽ, ഗ്ലോ​ബ​ൽ സ​മി​തി​യം​ഗം ടെ​സി ബി​ജു പാ​ഴി​യാ​ങ്ക​ൽ, രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ​ഫ് പ​ണ്ടാ​ര​ക്ക​ളം, ജോ​ജോ തെ​ക്കും​ചേ​രി​ക്കു​ന്നേ​ൽ, സ​ണ്ണി​ക്കു​ട്ടി അ​ഴ​കം​പ്രാ​യി​ൽ, ഫി​ലി​പ്പ് പ​ള്ളി​വാ​തു​ക്ക​ൽ, ഡെ​യ്സി ജോ​ർ​ജു​കു​ട്ടി ചീ​രം​കു​ന്നേ​ൽ, സി​നി ജി​ബു നീ​റ​നാ​ക്കു​ന്നേ​ൽ, ജോ​സ് ക​ല്ലൂ​രാ​ത്ത്, ജി​ൻ​സ് പ​ള്ളി​ക്ക​മ്യാ​ലി​ൽ, ബി​ജു ആ​ല​പ്പു​ര​യ്ക്ക​ൽ, ആ​ൻ​സ​മ്മ തോ​മ​സ് മ​ടു​ക്ക​ക്കു​ഴി, ജാ​ൻ​സി മാ​ത്യു തു​ണ്ട​ത്തി​ൽ, സ​ബി​ൻ ജോ​ൺ, സ​ച്ചി​ൻ വെ​ട്ടി​യാ​ങ്ക​ൽ, തോ​മ​സ് ചെ​മ്മ​ര​പ്പ​ള്ളി, മ​നോ​ജ്‌ മ​റ്റ​മു​ണ്ട​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.