പള്ളിയിൽ സംഘർഷം; ഒരാൾക്ക് പരിക്കേറ്റു
Monday, June 24, 2024 7:04 AM IST
ചി​​​​ങ്ങ​​​​വ​​​​നം: കു​​​​റി​​​​ച്ചി മാ​​​​ർ ഇ​​​​ഗ്‌​​​​നാ​​​​ത്തി​​​​യോ​​​​സ് ക്‌​​​​നാ​​​​നാ​​​​യ പ​​​​ള്ളി​​​​യി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യെ ചൊ​​​​ല്ലി ഇ​​​​രു കൂ​​​​ട്ട​​​​ർ ത​​​​മ്മി​​​​ൽ സം​​​​ഘ​​​​ർ​​​​ഷം. ഒ​​​​രാ​​​​ളു​​​​ടെ ത​​​​ല​​​​യ്ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. ക​​​​രി​​​​മ്പ​​​​ന്നൂ​​​​ർ വീ​​​​ട്ടി​​​​ൽ റി​​​​ജോ (46) യു​​​​ടെ ത​​​​ല​​​​യ്ക്കാ​​​​ണ് സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ പ​​​​രി​​​​ക്കേ​​​​ത്.

പ​​​​രി​​​​ക്കേ​​​​റ്റ​​​​യാ​​​​ളെ കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. അ​​​​ന്ത്യോ​​​​ഖ്യ പാ​​​​ത്രി​​​​യാ​​​​ർ​​​​ക്കീ​​​​സ് ബാ​​​​വ​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ൾ​​​​ക്ക് വി​​​​രു​​​​ദ്ധ​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്ന് പാ​​​​ത്രി​​​​യാ​​​​ർ​​​​കീ​​​​സ് ബാ​​​​വ സ​​​​സ്‌​​​​പെ​​​​ൻ​​​​ഡ് ചെ​​​​യ്ത കു​​​​ര്യാ​​​​ക്കോ​​​​സ് മാ​​​​ർ സേ​​​​വേ​​​​റി​​​​യോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​യാ​​​​ണ് വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കാ​​​​നെ​​​​ത്തി​​​​യ​​​​ത്.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 8.30നാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. പാ​​​​ത്രി​​​​യാ​​​​ർ​​​​ക്കീ​​​​സ് ബാ​​​​വാ​​​​യു​​​​ടെ വി​​​​ല​​​​ക്ക് ലം​​​​ഘി​​​​ച്ച് സേ​​​​വേ​​​​റി​​​​യോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ എ​​​​ത്തി​​​​യ​​​​തി​​​​നെ എ​​​​തി​​​​ർ​​​​ത്ത് പാ​​​​ത്രി​​​​യാ​​​​ർ​​​​ക്കീ​​​​സ് അ​​​​നു​​​​കൂ​​​​ലി​​​​ക​​​​ൾ രം​​​​ഗ​​​​ത്ത് എ​​​​ത്തി.

ഇ​​​​തേ​​​​ച്ചൊ​​​​ല്ലി ഇ​​​​രു​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ൽ വാ​​​​ക്കേ​​​​റ്റ​​​​വും സം​​​​ഘ​​​​ർ​​​​ഷ​​​​വും ഉ​​​​ണ്ടാ​​​​കു​​​​ക​​​​യും റി​​​​ജോ​​​​യു​​​​ടെ ത​​​​ല​​​​യ്ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. സം​​​​ഘ​​​​ർ​​​​ഷ​​​​ത്തെ തു​​​​ട​​​​ർ​​​​ന്ന് പൊ​​​​ലീ​​​​സ് സ്ഥ​​​​ല​​​​ത്തെ​​​​ത്തി പ​​​​രി​​​​ക്കേ​​​​റ്റ​​​​യാ​​​​ളെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് ചി​​​​ങ്ങ​​​​വ​​​​നം പോ​​​​ലീ​​​​സി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ച്ച​​​​ശേ​​​​ഷം മ​​​​ട​​​​ങ്ങി.