നാ​ട്ട​കംകാർ കാത്തിരിക്കുന്നു; കുടിവെള്ളത്തിനായി
Monday, June 24, 2024 7:04 AM IST
കോ​ട്ട​യം: കു​ടി​വെ​ള്ള​ത്തി​നാ​യു​ള്ള നാ​ട്ട​കം നി​വാ​സി​ക​ളു​ടെ കാ​ത്തി​രി​പ്പ് തു​ട​രുന്നു. കോ​ട്ട​യം ന​ഗ​ര​സ​ഭ​യു​ടെ 30 മു​ത​ല്‍ 44 വ​രെ​യു​ള്ള വാ​ര്‍ഡു​ക​ളി​ലെ കു​ടി​വെ​ള്ള​വി​ത​ര​ണ​മാ​ണ താ​ളം തെ​റ്റി​യി​രി​ക്കു​ന്ന​ത്. 43, 44 വാ​ര്‍ഡു​ക​ളി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം പൂ​ര്‍ണ​മാ​യി ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മ​റ്റു വാ​ര്‍ഡു​ക​ളി​ലേ​തു ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ട നി​ല​യി​ലു​മാ​ണ്. കി​ഫ്ബി മു​ഖേ​ന ആ​രം​ഭി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ര്‍ത്തി​യാ​ക്കാ​ത്ത​താ​ണ് ഇ​വ​ര്‍ക്കു തി​രി​ച്ച​ടി​യാ​കു​ന്ന​ത്.

ദേ​ശീ​യ​പാ​ത 183ല്‍ ​ക​ള​ക്ട​റേ​റ്റ് മു​ത​ല്‍ ക​ഞ്ഞി​ക്കു​ഴി വ​രെ​യും മ​റി​യ​പ്പ​ള്ളി മു​ത​ല്‍ കോ​ടി​മ​ത വ​രെ​യും പൈ​പ്പ് സ്ഥാ​പി​ക്കാ​ന്‍ വൈ​കു​ന്ന​താ​ണ് പ​ദ്ധ​തി മു​ട​ങ്ങാ​ന്‍ കാ​ര​ണം. പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ക്കാ​ന്‍ ദേ​ശീ​യ പാ​ത അ​ധി​കൃ​ത​ര്‍ അ​നു​മ​തി ന​ല്‍കി​യി​ട്ടി​ല്ല. 2022 മു​ത​ല്‍ പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ക്ക​ല്‍ ത​ട​സ​പ്പെ​ട്ടു കി​ട​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ മാ​ര്‍ച്ചി​ല്‍ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടു​ക​യും അ​ടി​യ​ന്ത​ര​യോ​ഗം വി​ളി​ച്ചു ചേ​ര്‍ക്കു​ക​യും ചെ​യ്തി​രു​ന്നു. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ക്കു ക​ത്തു​ന​ല്‍കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​രു​ന്നു. റോ​ഡ് കു​ഴി​ച്ചു ന​ശി​പ്പി​ക്കാ​തെ ഡ​ക്ട് സ്ഥാ​പി​ച്ച് പൈ​പ്പ് സ്ഥാ​പി​ക്കാ​നും ന​ശി​ക്കു​ന്ന റോ​ഡി​ന്‍റെ പു​ന​ര്‍നി​ര്‍മാ​ണം ജ​ല​അ​ഥോ​റി​റ്റി ചെ​യ്തു കൊ​ള്ളാ​മെ​ന്നും ക​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഈ ​ക​ത്ത് ഇ​തു​വ​രെ ന​ല്‍കി​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ​ദി​വ​സം ചേ​ര്‍ന്ന ജി​ല്ലാ നി​യ​മ​സ​ഹാ​യ​സ​മി​തി​യു​ടെ സി​റ്റിം​ഗി​ല്‍ വി​ഷ​യം വ​ന്നെ​ങ്കി​ലും ദേ​ശീ​യ​പാ​ത അ​ധി​കാ​രി​ക​ളും പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രും എ​ത്തി​യി​ല്ല. ഇ​തേ​ത്തു​ട​ര്‍ന്നു ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ര്‍ക്കും പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ര്‍ക്കും വീ​ണ്ടും നോ​ട്ടീ​സ് അ​യ​യ്ക്കാ​നും ജൂ​ലൈ 15ന് ​വീ​ണ്ടും ഹി​യ​റിം​ഗ് ന​ട​ത്താ​നും ഉ​ത്ത​ര​വി​ട്ടു.

അ​തേ​സ​മ​യം കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​നാ​ണ് നാ​ട്ട​കം ക​ര്‍മ സ​മി​തി​യു​ടെ തീ​രു​മാ​നം. ഇ​തി​നു​മു​ന്നോ​ടി​യാ​യി അ​ടു​ത്ത​ദി​വ​സം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍, തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലി​ജി​ന്‍ ലാ​ല്‍ എ​ന്നി​വ​രെ ഉ​ള്‍പ്പെ​ടു​ത്തി ര​ണ്ടാം ജ​ന​കീ​യ സ​ദ​സ് സം​ഘ​ടി​പ്പി​ക്കും. ഇ​തി​ല്‍ പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ള്‍ക്കു രൂ​പം ന​ല്‍കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.