മേ​രി​ക്വീ​ൻ​സ് ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ വെ​രി​ക്കോ​സ് വെ​യി​ന്‍, പൈ​ൽ​സ് രോ​ഗ സ​ർ​ജ​റി നി​ർ​ണ​യ ക്യാ​മ്പ്
Sunday, June 16, 2024 2:32 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: മേ​രി​ക്വീ​ൻ​സ് ജ​ന​റ​ൽ ആ​ൻ​ഡ് ലാ​പ്രോ​സ്കോ​പ്പി​ക് സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 20, 21, 22 തീ​യ​തി​ക​ളി​ൽ സൗ​ജ​ന്യ വെ​രി​ക്കോ​സ് വെ​യി​ന്‍, പൈ​ൽ​സ് രോ​ഗ, സ​ർ​ജ​റി നിർണ​യ ക്യാ​മ്പ് ന​ട​ത്തും.

ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഡോ​ക്ട​ർ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ സൗജന്യ​മാ​യി​രി​ക്കും. കൂ​ടാ​തെ വി​വി​ധ ലാ​ബ് പ​രി​ശോ​ധ​ന​ക​ൾ​ക്ക് 25 ശ​ത​മാ​നം നി​ര​ക്കി​ള​വ്, കോ​ളോ​ണോ​സ്‌​കോ​പ്പി​ക്ക് പ​ത്തു ശ​ത​മാ​നം നി​ര​ക്കി​ള​വ് എ​ന്നി​വ​യും സ​ർ​ജ​റി ആ​വ​ശ്യ​മെ​ങ്കി​ൽ പ്ര​ത്യേ​ക നി​ര​ക്കി​ള​വും ല​ഭ്യ​മാ​കും. ക്യാ​മ്പി​ന് ഡോ. ​റോ​ബി​ൻ കു​ര്യ​ൻ പേ​ഴും​കാ​ട്ടി​ൽ മേ​ൽ​നോ​ട്ടം വ​ഹി​ക്കും. മു​ൻ​കൂ​ർ ബു​ക്കിം​ഗി​ന് ഫോ​ൺ:
+91 8281001025.

സൗ​ജ​ന്യ ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്

രാ​മ​പു​രം: ച​ക്കാ​മ്പു​ഴ എ​സ്എ​ച്ച് ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യു​ടെ​യും കൃ​പാ സാ​ര​ഥി രാ​മ​പു​രം യൂ​ണി​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ വെ​ള്ളി​ലാ​പ്പി​ള്ളി സെ​ന്‍റ് ജോ​സ​ഫ് യു​പി സ്‌​കൂ​ളി​ല്‍ നാ​ളെ രാ​വി​ലെ പ​ത്തു മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ സൗ​ജ​ന്യ ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ക്കും. എ​ല്ലു​ക​ളു​ടെ തേ​യ്മാ​നം മു​ന്‍​കൂ​ട്ടി തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള ബി​എം​ഡി ടെ​സ്റ്റും ഡോ​ക്‌​ട​ർ​മാ​രു​ടെ ക​ണ്‍​സ​ള്‍​ട്ടേ​ഷ​നും മ​രു​ന്നു​ക​ളും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ഫോ​ണ്‍: 9400230359.