30 ല​ക്ഷം രൂ​പ​യു​ടെ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി അ​റ​സ്റ്റി​ൽ
Wednesday, July 3, 2024 10:58 PM IST
കാ​യം​കു​ളം: വി​പ​ണി​യി​ൽ 30 ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് പ​ട്ടാ​മ്പി ന​ല്ലാ​യ ക​ണ്ട​ഞ്ചി​റ ഭാ​ഗം വെ​ള്ളി​ക്കാ​ട്ട് തൊ​ടി​യി​ൽ വീ​ട്ടി​ൽ ഹം​സ (29), പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് ക​രി​മ്പ കാ​ളി​യോ​ട് വ​ട​ക്കേ​ക്ക​ര വീ​ട്ടി​ൽ ഷെ​റ​ഫു​ദ്ദീ​ൻ (44) എ​ന്നി​വ​രാ​ണ് കാ​യം​കു​ളം പോ​ലീ​സി​ൻ്റെ പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​രു മ​ണി​ക്ക് കെ ​പി റോ​ഡി​ൽ ര​ണ്ടാം​കു​റ്റി ജം​ഗ്ഷ​നു സ​മീ​പം വെ​ച്ചാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

മി​നി ലോ​റി​യി​ൽ എ​ത്തി​യ ര​ണ്ടു​പേ​ർ ഹ​ൻ​സ്, കൂ​ൾ തു​ട​ങ്ങി​യ നി​രോ​ധി​ക പു​ക​യി​ല ഉ​ല്പ്പ​ന്ന​ങ്ങ​ൾ കൈ​മാ​റ്റം ചെ​യ്ത് വി​ൽ​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​ഹ​ന​ത്തി​ൽ ചാ​ക്കു​ക​ളി​ൽ കൊ​ണ്ടു​വ​ന്ന ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​മാ​യി ഇ​വ​ർ പി​ടി​യി​ലാ​യ​ത് . ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ൻ്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​യം​കു​ളം ഡി ​വൈ എ​സ് പി ​അ​ജ​യ്നാ​ഥ്, ഡാ​ൻ​സാ​ഫ് ടീം ​അം​ഗ​ങ്ങ​ൾ, എ​സ് ഐ ​ര​തീ​ഷ് ബാ​ബു, പോ​ലീ​സു​കാ​രാ​യ സ​ബീ​ഷ്, വി​നീ​ത് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.