ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ കുളിമുറിയില്‍ മരിച്ചനിലയില്‍
Wednesday, June 19, 2024 4:45 AM IST
മല്ലപ്പള്ളി: ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെക്‌ട​റെ കു​ളി​മു​റി​യി​ല്‍ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി. മ​ഞ്ചേ​ശ്വ​രം ഹെ​ല്‍​ത്ത് സെ​ന്‍ററി​ലെ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്‌ട​ര്‍ പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി വാ​യ്പു​ര്‍ സ്വ​ദേ​ശി കെ.​വി.​ മ​നോ​ജ് (47) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് മ​ഞ്ചേ​ശ്വ​രം എ​സ്എ​ടി സ്‌​കൂ​ളിനു സ​മീ​പം ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലെ കു​ളി​മു​റി​യി​ല്‍ മ​രി​ച്ചനി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ള്ള​താ​യി സം​ശ​യി​ക്കു​ന്നു. ഒ​റ്റ​യ്ക്കാ​യിരുന്നു താ​മ​സം.

നാ​ലു മാ​സം മു​ന്പ് ബ​ദി​യ​ഡു​ക്ക​യി​ല്‍നി​ന്ന് വ​ര്‍​ക്ക് അ​റേ​ഞ്ച്‌​മെ​ന്‍റിന്‍റെ ഭാ​ഗ​മാ​യി മ​ഞ്ചേ​ശ്വ​രം സാ​മൂഹിക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​താ​യിരുന്നു. ശ​നി​യാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി​യ്ക്കെ​ത്തി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​ക​ളി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ക്കാ​റു​ള്ള അ​വ​ലോ​ക​ന​യോ​ഗം അ​വ​ധി​യാ​യ​തി​നാ​ല്‍ ഇന്നലത്തേക്ക് ​മാ​റ്റി​യി​രു​ന്നു.


വി​വ​രം അ​റി​യി​ക്കാ​ന്‍ ആ​ശു​പ​ത്രി​യി​ല്‍നി​ന്ന് വി​ളി​ച്ചി​രു​ന്നെ​ങ്കി​ലും ഫോ​ണ്‍ എ​ടു​ത്തി​രു​ന്നി​ല്ല. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ മ​നോ​ജ് താ​മ​സി​ക്കു​ന്ന മു​റി തു​റ​ക്കാ​ത്ത​തി​നാ​ല്‍ സം​ശ​യം തോ​ന്നി​യ സ​മീ​പ​വാ​സി​ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍ വി​വ​ര​മ​റി​യി​ച്ചു. തു​ട​ര്‍​ന്ന് മ​ഞ്ചേ​ശ്വ​രം പോ​ലീ​സെ​ത്തി വാ​തി​ല്‍ തു​റ​ന്ന​പ്പോ​ള്‍ കു​ളി​മു​റി​യി​ല്‍ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​നയ്​ക്കുശേ​ഷം മൃ​ത​ദേ​ഹം കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: ഷീ​ല.