അഞ്ചല്‍ : അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പരിധിയിൽ നടപ്പിലാക്കുന്ന പുഷ്പകൃഷി പദ്ധതിക്ക് തുടക്കമായി. സൗഭാഗ്യ കുടുംബശ്രീ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കുളത്തുപ്പുഴയിലെ കടമാൻകോട് ക്ഷേത്ര വളപ്പിലാണ് ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ കെ സുധീർ നിർവഹിച്ചു.
പഞ്ചായത്ത് അംഗം പി.ആർ സന്തോഷ് കുമാർ, കൃഷി ഓഫീസർ എം.ജി മേഘ, കൃഷി അസിസ്റ്റുമാരായ രാജി, അനീഷ് മുൻ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീലത, സൗഭാഗ്യ ഗ്രൂപ്പ് പ്രസിഡന്റ് ഗീതാ കുമാരി, സെക്രട്ടറി സുജാത, ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ ജയചന്ദ്രൻ, അനിൽ കുമാർ, പുഷ്പാംഗദൻ കാണി എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് ഉടനീളം പത്ത് ഗ്രൂപ്പുകളാണ് ഓണ വിപണി ലക്ഷ്യമാക്കി ഇത്തവണ ചെണ്ടുമല്ലി കൃഷി ചെയ്യുന്നത്.