അച്ചാണി രവിക്ക് കൃഷ്ണ ശിലയിൽ സ്മൃതി മണ്ഡപം ഒരുങ്ങുന്നു
Monday, July 8, 2024 6:06 AM IST
സ​ന്തോ​ഷ് പ്രി​യ​ൻ

കൊ​ല്ലം: കൊ​ല്ല​ത്തു​കാ​രു​ടെ പ്രി​യ​പ്പെ​ട്ട അ​ച്ചാ​ണി ര​വി​ക്ക് ത​ന്‍റെ ഇ​ഷ്ട​ക്കാ​ര​ന്‍റെ ക​ര​വി​രു​തി​ൽ രൂ​പം കൊ​ള്ളു​ന്ന​ത് കൃ​ഷ്ണ​ശി​ല​യി​ൽ തീ​ർ​ക്കു​ന്ന സ്മൃ​തി മ​ണ്ഡ​പം. ഇ​തി​നു​ള്ള കൃ​ഷ്ണ​ശി​ല ഇ​ന്ന​ലെ മൈ​സൂ​രി​ൽ നി​ന്ന് കൊ​ല്ല​ത്ത് എ​ത്തി​ച്ചു.

ര​വി മു​ത​ലാ​ളി നി​ർ​മി​ച്ച അ​ച്ചാ​ണി എ​ന്ന സി​നി​മ​യു​ടെ ലാ​ഭം കൊ​ണ്ട് നി​ർ​മി​ച്ച കൊ​ല്ലം പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ വ​ള​പ്പി​ലാ​ണ് ശി​ല്പി കാ​നാ​യി കു​ഞ്ഞി​രാ​മ​ൻ രൂ​പ​ക​ല്പ​ന ചെ​യ്യു​ന്ന സ്മൃ​തി മ​ണ്ഡ​പം ഒ​രു​ങ്ങു​ന്ന​ത്.

ഇ​തോ​ടെ അ​ക്ഷ​ര​ങ്ങ​ളേ​യും ന​ല്ല സി​നി​മ​യേ​യും തൊ​ഴി​ലാ​ളി​ക​ളേ​യും ജീ​വ​നെ​ക്കാ​ളേ​റെ സ്നേ​ഹി​ച്ചി​രു​ന്ന ര​വി മു​ത​ലാ​ളി​യെ​ന്ന കെ. ​ര​വീ​ന്ദ്ര​നാ​ഥ​ൻ​നാ​യ​ർ​ക്ക് വ​രും ത​ല​മു​റ ഓ​ർ​ത്തു​വ​യ്ക്കാ​ൻ ഓ​ർ​മ​കൂ​ടാ​രം ഒ​രു​ങ്ങു​ക​യാ​ണ്.

ക​ശു​വ​ണ്ടി ​തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ൺ​ക​ണ്ട ദൈ​വ​മാ​യി​രു​ന്നു അദ്ദേഹം. വി​ജ​യ​ ല​ക്ഷ്മി കാ​ഷ്യു എ​ക്സ്പോ​ർ​ട്ട് ക​ന്പ​നി തു​ട​ങ്ങി. ​ക​ശു​വ​ണ്ടി വ്യ​വ​സാ​യം ഈ ​രം​ഗ​ത്തെ വേ​റി​ട്ട ഒ​ന്നാ​യി മാ​റ്റാ​ൻ ക​ഴി​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ളി​മ​യും തൊ​ഴി​ലാ​ളി സ്നേ​ഹ​വും മാ​ത്ര​മാ​യി​രു​ന്നു.


തൊ​ഴി​ലാ​ളി​കൾക്ക് വ​ർ​ഷം മു​ഴു​വ​ൻ തൊ​ഴി​ൽ കൊ​ടു​ത്ത തൊ​ഴി​ൽ ഉ​ട​മ​കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ൾ ന​ട​ത്തി തൊ​ഴി​ലാ​ളി​ക​ളെ അ​ന്ന​മൂ​ട്ടി​ച്ചു. 1967-ൽ ​പി.​ ഭാ​സ്ക​ര​ൻ സം​വി​ധാ​നം ചെ​യ്ത അ​ന്വേ​ഷി​ച്ചു ക​ണ്ടെ​ത്തി​യി​ല്ല എ​ന്ന സി​നി​മ​യി​ലൂ​ടെ സി​നി​മാ​രം​ഗ​ത്തേ​ക്ക് ക​ട​ന്നു.

മ​ല​യാ​ള സി​നി​മ​ക്ക് എ​ന്നും ഓ​ർ​ക്കാ​ൻ ന​ല്ല ച​ല​ച്ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ചു. കൊ​ല്ലം പ​ബ്ലി​ക് ലൈ​ബ്ര​റിക്കു പുറമോ സോ​പാ​നം ക​ലാ​കേ​ന്ദ്രം, കു​ട്ടി​ക​ളു​ടെ ലൈ​ബ്ര​റി, കൊ​ല്ലം ആ​ർ​ട്ട് ഗാ​ല​റി, ബാ​ല​ഭ​വ​ൻ കെ​ട്ടി​ടം തു​ട​ങ്ങി​യ​വ​യും നി​ർ​മി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കി ത​ന്‍റെ സാം​സ്കാ​രി​ക രം​ഗ​ത്തെ കൈ​യൊ​പ്പ് പ​തി​ച്ചു.

ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ദി​നം ആ​ച​രി​ക്കു​ന്ന ഇ​ന്ന് അ​ദ്ദേ​ഹം അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന മ​ണ്ണി​ൽ കൃ​ഷ്ണ​ശി​ല​യി​ലെ ഓർ​മ മ​ണ്ഡ​പ​ത്തി​ന് പൂ​ർ​ണ​ത​യേ​കും. ഒ​പ്പം അ​ച്ചാ​ണി ര​വി​യെ​ന്ന മ​നു​ഷ്യ​സ്നേ​ഹി​യെ ഹൃ​ദ​യ​ത്തി​ലേ​റ്റി ന​ട​ന്ന​വ​രു​ടെ ബാ​ഷ്പാ​ഞ്ജ​ലി കൂ​ടി​യാ​കും ഈ ​സ്മൃ​തി മ​ണ്ഡ​പം.