വ്യ​ത്യ​സ്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി എ​ട​ക്കോം ക്രൈ​സ്റ്റ് ന​ഗ​ർ പി​ടി​എ
Monday, July 8, 2024 1:10 AM IST
എ​ട​ക്കോം: മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​യ്ക്കു​ന്ന​തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി എ​ട​ക്കോം ക്രൈ​സ്റ്റ് ന​ഗ​ർ എ​ൽ​പി സ്കൂ​ൾ മു​ന്നി​ൽ ത​ന്നെ​യാ​ണ്. കു​ട്ടി​ക​ളി​ൽ ചെ​റു​പ്പ​ത്തി​ലേ ത​ന്നെ ശു​ചി​ത്വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നാ​യി കു​ട്ടി​ക​ൾ സ്കൂ​ളി​ൽ എ​ത്തി​യാ​ൽ ദി​വ​സ​വും ശു​ചി​ത്വ പ്ര​തി​ജ്ഞ എ​ടു​ക്കാ​റു​ണ്ട്. മി​ഠാ​യി​യു​ടെ​യോ പേ​ന​യു​ടെ​യോ ഒ​രു​ത​ര​ത്തി​ലു​ള്ള പ്ലാ​സ്റ്റി​ക്കു​ക​ളും സ്കൂ​ളി​ലോ പ​രി​സ​ര​ങ്ങ​ളി​ലോ അ​ല​ക്ഷ്യ​മാ​യി എ​റി​യാ​റി​ല്ല. സ്കൂ​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജൈ​വ രീ​തി​യി​ൽ കൃ​ഷി ചെ​യ്ത് ഉ​ണ്ടാ​ക്കു​ന്നു.


സ്കൂ​ളി​ൽ ന​ല്ലൊ​രു പൂ​ന്തോ​ട്ടം ഒ​രു​ക്കു​ന്ന​തി​നും പി​ടി​എ മു​ന്നി​ൽ ത​ന്നെ​യാ​ണ്. നൂ​ഡി​ൽ​സും ബി​രി​യാ​ണി​യും സ​ദ്യ​ക​ളും ലെ​യ്സും ബേ​ക്ക​റി​ക​ളും ക​ഴി​ച്ച് വ​ള​രു​ന്ന കു​ട്ടി​ക​ൾ​ക്ക് മു​ന്നി​ൽ അ​വ​ർ​ക്ക് ച​ക്ക​പ്പു​ഴു​ക്ക് എ​ന്ന നാ​ട്ടു​ഭ​ക്ഷ​ണ​ത്തി​ന്‍റെ ത​ന​ത് രു​ചി​യൊ​രു​ക്കി വേ​റി​ട്ട മാ​തൃ​ക​യാ​യി എ​ട​ക്കോം ക്രൈ​സ്റ്റ് ന​ഗ​ർ എ​ൽ​പി സ്കൂ​ൾ പി​ടി​എ.