പു​ര​സ്കാ​ര തി​ള​ക്ക​ത്തി​ൽ വെ​ള്ളോ​റ വ​നി​താ സ​ഹ​ക​ര​ണ സം​ഘം
Monday, July 8, 2024 1:10 AM IST
പെ​രു​മ്പ​ട​വ്: തു​ട​ർ​ച്ച​യാ​യി മൂ​ന്നാം വ​ർ​ഷ​വും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ബെ​സ്റ്റ് പെ​ർ​ഫോ​മ​ൻ​സ് അ​വാ​ർ​ഡ് തി​ള​ക്ക​ത്തി​ൽ വെ​ള്ളോ​റ വ​നി​ത സ​ർ​വീ​സ് സ​ഹ​ക​ര​ണ സം​ഘം. അ​ന്താ​രാ​ഷ്‌​ട്ര സ​ഹ​ക​ര​ണ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​ത്തി​ൽ മ​ന്ത്രി വി.​എൻ. വാ​സ​വ​ൻ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി.

2010ൽ ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ സം​ഘ​ത്തി​ലി​പ്പോ​ൾ 1700 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. എ​ട്ടുകോ​ടി നി​ക്ഷേ​പ​വും ഏ​ഴുകോ​ടി വാ​യ്പ​യും ഉ​ണ്ട്. വെ​ള്ളോ​റ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ന് തെ​ന്ന​ത്തും ശാ​ഖ​യു​ണ്ട്. 2022ൽ ​വ​നി​താ ഫെ​ഡി​ന്‍റെ പു​ര​സ്കാ​ര​ത്തി​നും അ​ർ​ഹ​മാ​യി​രു​ന്നു. മു​ൻ എ​ര​മം-കു​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ത്യ​ഭാ​മ പ്ര​സി​ഡ​ന്‍റാ​യും പി. ​ല​ത സെ​ക്ര​ട്ട​റി​യു​മാ​യ ഭ​ര​ണ​സ​മി​തി​യാ​ണ് സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.


മെ​ഡി​ക്ക​ൽ സ്റ്റോ​ർ, നീ​തി സ്റ്റോ​ർ, ഹോ​ട്ട​ൽ, അ​ച്ചാ​ർ നി​ർ​മാ​ണം, ടൈ​ല​റിം​ഗ് പ​രി​ശീ​ല​നം, പൂ​ക്കൃഷി, മ​ഞ്ഞ​ൾ കൃ​ഷി എ​ന്നീ സം​രം​ഭ​ങ്ങ​ളും സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി വ​രു​ന്നു​ണ്ട്.