മി​ക​ച്ച ലി​റ്റി​ൽ കൈ​റ്റ്സ് പു​ര​സ്കാ​രം കൊ​ട്ടി​യൂ​ർ ഐ​ജെ​എം​ എ​ച്ച്എ​സ്എ​സി​ന്
Monday, July 8, 2024 1:10 AM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ മി​ക​ച്ച ഒ​ന്നാ​മ​ത്തെ ലി​റ്റി​ല്‍ കൈ​റ്റ്സ് യൂ​ണി​റ്റി​നു​ള്ള പു​ര​സ്കാ​രം കൊ​ട്ടി​യൂ​ർ ഐജെ​എം ​എ​ച്ച്എ​സ്എ​സ് ഏ​റ്റു​വാ​ങ്ങി. തി​രു​വ​ന​ന്ത​പു​രം നി​യ​മ​സ​ഭാ കോം​പ്ല​ക്സി​ലെ ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ ത​മ്പി ഹാ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത പ​രി​പാ​ടി​യി​ൽ മ​ന്ത്രി വി. ​ശി​വ​ൻ കു​ട്ടി പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.

30,000 രൂ​പയും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് പു​ര​സ്കാ​രം. മു​ഖ്യാ​ധ്യാ​പകൻ തോ​മ​സ് കു​രു​വി​ള, ലി​റ്റി​ൽ കൈ​റ്റ​സ് യൂ​ണി​റ്റി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ഷി​ൻ​സി തോ​മ​സ്, സി​സ്റ്റ​ർ ഷീ​ജ ഏ​ബ്ര​ഹാം, യൂ​ണി​റ്റ് പ്ര​തി​നി​ധി​ക​ളാ​യ അ​മ​ൽ സെ​ബാ​സ്റ്റ്യ​ൻ, അ​ല​ൻ ജി​ഷി, ആ​ബി​ദ് അ​ബ്ദു​ൾ മ​ജീ​ദ്, ആ​ഗ്ന​സ് മ​രി​യ എ​ന്നി​വ​ർ മ​ന്ത്രി​യി​ൽ നി​ന്നും പു​ര​സ്കാ​രം ഏ​റ്റുവാ​ങ്ങി.


യൂ​ണി​റ്റു​ക​ളു​ടെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ത​ന​ത് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സാ​മൂ​ഹ്യ ഇ​ട​പെ​ട​ലും, പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഡോ​ക്യു​മെ​ന്‍റേ​ഷ​ന്‍, സ്കൂ​ള്‍ വി​ക്കി അ​പ്ഡേ​ഷ​ന്‍, ക്യാ​മ്പു​ക​ളി​ലെ പ​ങ്കാ​ളി​ത്തം, ഡി​ജി​റ്റ​ല്‍ മാ​ഗ​സി​ന്‍, വി​ക്ടേ​ഴ്സ് ചാ​ന​ല്‍ വ്യാ​പ​നം, ന്യൂ​സ് ത​യാ​റാ​ക്ക​ൽ, അം​ഗ​ങ്ങ​ളു​ടെ വ്യ​ക്തി​ഗ​ത പ്ര​ക​ട​ന​ങ്ങ​ള്‍, ഹൈ​ടെ​ക് ക്ലാ​സ്‍​മു​റി​ക​ളു​ടെ പ​രി​പാ​ല​നം, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റേ​ത​ട​ക്ക​മു​ള്ള സ്കൂ​ളി​ലെ മ​റ്റ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ യൂ​ണി​റ്റി​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം.