തൃ​ക്ക​രി​പ്പൂ​രി​ൽ​നി​ന്ന് ഐ​എ​സ്എ​ല്ലി​ലേ​ക്ക് പ​ന്തു​ത​ട്ടി സൈ​കോം തോ​യി​ബ സിം​ഗ്
Monday, July 8, 2024 1:10 AM IST
തൃ​ക്ക​രി​പ്പൂ​ർ: തൃ​ക്ക​രി​പ്പൂ​രി​ൽ പ​ന്തു​ത​ട്ടി ക​ളി​പ​ഠി​ച്ച മ​ണി​പ്പൂ​രി ബാ​ല​ൻ സൈ​കോം തോ​യി​ബ സിം​ഗ് ഇ​നി ഐ​എ​സ്എ​ല്ലി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് അ​ണ്ട​ർ 17 ടീ​മി​ന്‍റെ ജ​ഴ്സി​യ​ണി​യും. തൃ​ക്ക​രി​പ്പൂ​ർ ഒ​ൺ​ലി ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യി​ൽ മൂ​ന്നു​വ​ർ​ഷ​ത്തെ പ​രി​ശീ​ല​ന​ത്തി​നു ശേ​ഷം ഈ ​വ​ർ​ഷ​മാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

പ​രി​ശീ​ല​ന​കാ​ല​ത്ത് ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ട്ടാം ക്ലാ​സി​ൽ ചേ​ർ​ന്ന് പ​ഠി​ച്ച സൈ​കോം തോ​യി​ബ കേ​ര​ള സി​ല​ബ​സി​ൽ പ​ത്താം​ക്ലാ​സ് വ​രെ പൂ​ർ​ത്തി​യാ​ക്കി.


സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​ൻ ടി.​എം. സി​ദ്ദി​ഖി​നും ഒ​എ​ഫ്എ​യി​ലെ പ​രി​ശീ​ല​ക​ർ​ക്കും കീ​ഴി​ൽ സ്കൂ​ൾ മി​നി സ്റ്റേ​ഡി​യ​ത്തി​ലും ന​ട​ക്കാ​വ് രാ​ജീ​വ് ഗാ​ന്ധി സി​ന്ത​റ്റി​ക് ട​ർ​ഫി​ലു​മാ​യി​രു​ന്നു ഫു​ട്ബോ​ൾ പ​രി​ശീ​ല​നം. സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ർ ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജേ​താ​ക്ക​ളാ​യ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ടീ​മി​ലും അം​ഗ​മാ​യി​രു​ന്നു.