നെടുംപുറംചാൽ: വൈഎംസിഎ നെടുംപുറംചാൽ വനിതാ ഫോറം ഏകദിന വനിതാ സെമിനാർ നടത്തി. വാരപ്പീടിക വൈഎംസിഎ അക്കാദമിയിൽ നടന്ന ഏകദിന സെമിനാർ ഇരിട്ടി സബ് റീജണൽ വൈഎംസിഎ വനിതാഫോറം അധ്യക്ഷ ജീമോൾ മനോജ് ഉദ്ഘാടനം ചെയ്തു.
വൈഎംസിഎ വനിതാ ഫോറം പ്രസിഡന്റ് റോസി ജോൺ അധ്യക്ഷത വഹിച്ചു. അധ്യാപികയും കരിയർ കോച്ചും ജെസി ഐ ട്രെയിനറുമായ ലിൻസി ജിൽസ് ക്ലാസ് നയിച്ചു. വൈഎംസിഎ ട്രഷറർ പി.സി. ജോൺ, സിന്ധുസാബു ചെല്ലംങ്കോട്, അന്ന മരിയ ജോസഫ്, അലീന ടോമി ഉള്ളാർതോട്ടം എന്നിവർ പ്രസംഗിച്ചു.