ബ​ത്തേ​രി-​കോ​ളി​മൂ​ല-​അ​യ്യ​ൻ​കൊ​ല്ലി ബ​സ് സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കി​യ​ത് യാ​ത്ര​ക്കാ​ർ​ക്കു ദു​രി​ത​മാ​യി
Thursday, September 19, 2024 5:41 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​ളി​മൂ​ല വ​ഴി ത​മി​ഴ്നാ​ട്ടി​ലെ അ​യ്യ​ൻ​കൊ​ല്ലി​യി​ലേ​ക്കു​ള്ള ബ​സ് സ​ർ​വീ​സ് കെ​എ​സ്ആ​ർ​ടി​സി നി​ർ​ത്ത​ലാ​ക്കി​യ​ത് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി. ഭേ​ദ​പ്പെ​ട്ട ക​ള​ക്ഷ​ൻ ഉ​ണ്ടാ​യി​രി​ക്കേ​യാ​ണ് സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കി​യ​തെ​ന്നു കോ​ളി​മൂ​ല നി​വാ​സി​ക​ൾ പ​റ​യു​ന്നു.

ബ​ത്തേ​രി​യി​ൽ​നി​ന്നു ചു​ള്ളി​യോ​ട് അ​ഞ്ചാം​മൈ​ൽ, കു​റു​ക്ക​ൻ​കു​ന്ന്, കോ​ളി​മൂ​ല, മാ​ങ്ങോ​ട് വ​ഴി​യാ​ണ് ബ​സ് അ​യ്യ​ൻ​കൊ​ല്ലി​യി​ൽ എ​ത്തി​യി​രു​ന്ന​ത്. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ബ​ത്തേ​രി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ഈ ​സ​ർ​വീ​സ് സ​ഹാ​യ​ക​മാ​യി​രു​ന്നു.

ബ​ത്തേ​രി​യി​ൽ​നി​ന്ന് സ്വ​കാ​ര്യ ബ​സും മാ​ങ്ങോ​ട് വ​ഴി ഓ​ടി​യി​രു​ന്നു. അ​ന്ത​ർ​സം​സ്ഥാ​ന പെ​ർ​മി​റ്റി​ന്‍റെ നൂ​ലാ​മാ​ല​ക​ൾ പ​റ​ഞ്ഞ് ഗൂ​ഡ​ല്ലൂ​ർ ആ​ർ​ടി​ഒ ഈ ​സ​ർ​വീ​സ് ത​ട​യു​ക​യാ​ണു​ണ്ടാ​യ​ത്. ചു​ള്ളി​യോ​ടു​നി​ന്നു കോ​ളി​മൂ​ല, മാ​ങ്ങോ​ട്, അ​ന്പ​ല​മൂ​ല പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട​വ​ർ ഇ​പ്പോ​ൾ ഗ​തി​കേ​ടി​ലാ​ണ്.


നാ​ലു​വ​ർ​ഷം മു​ൻ​പു​വ​രെ​ചു​ള്ളി​യോ​ടു​നി​ന്നും കോ​ളി​മൂ​ല ക​വ​ല വ​രെ ടാ​ക്സി ജീ​പ്പു​ക​ൾ ലോ​ക്ക​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് തു​ട​ങ്ങി​യ​തോ​ടെ ജീ​പ്പ് സ​ർ​വീ​സ് നി​ല​ച്ചു.

കെ​എ​സ്ആ​ർ​ടി​സി ബ​സ് ഓ​ട്ടം നി​ർ​ത്തി​യെ​ങ്കി​ലും ജീ​പ്പ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചി​ല്ല.കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് വീ​ണ്ടും തു​ട​ങ്ങു​ന്ന​തി​ന് അ​ധി​കൃ​ത​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് കോ​ള​മൂ​ല​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള​വ​ർ.