ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും ദു​രി​താ​ശ്വാ​സ​വും മ​റ​യാ​ക്കി അ​ഴി​മ​തി​ക്കു ശ്ര​മം: ബി​ജെ​പി
Tuesday, September 17, 2024 6:45 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും ദു​രി​താ​ശ്വാ​സ​വും മ​റ​യാ​ക്കി വ്യാ​പ​ക അ​ഴി​മ​തി​ക്ക് ചി​ല​ർ ശ്ര​മി​ക്കു​ന്ന​താ​യി ബി​ജെ​പി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു. പ്രൈ​മ​റി മെ​മ്മോ​റാ​ണ്ടം എ​ന്ന പേ​രി​ൽ ഓ​ഗ​സ്റ്റ് 18ന് ​സ​മ​ർ​പ്പി​ച്ച ധ​നാ​ഭ്യ​ർ​ഥ​ന​യി​ൽ പു​ഞ്ചി​രി​മ​ട്ടം ബെ​യ്‌ലി പാ​ല​ത്തി​നു​ചു​വ​ട്ടി​ൽ ക​ല്ലു​കെ​ട്ടി​യ​തി​ന് ഒ​രു കോ​ടി രൂ​പ ചെ​ല​വാ​ണ് കാ​ണി​ക്കു​ന്ന​ത്.

സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ ചേ​ർ​ന്നു​ന​ട​ത്തി​യ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന്‍റെ പേ​രി​ൽ കോ​ടി​ക​ളാ​ണ് എ​ഴു​തി​ച്ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. 359 മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കാ​ൻ ഒ​ന്നി​നു 75,000 രൂ​പ തോ​തി​ലാ​ണ് ചെ​ല​വ് ക​ണ​ക്കാ​ക്കി​യ​ത്. വി​വി​ധ ആ​രാ​ധ​നാ​ല​യ സ​മി​തി​ക​ളും സേ​വാ​ഭാ​ര​തി അ​ട​ക്കം സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും സൗ​ജ​ന്യ​മാ​യാ​ണ് സം​സ്കാ​ര​ങ്ങ​ൾ ന​ട​ത്തി​യ​ത്.


ദു​ര​ന്ത​ത്തി​നി​ട​യി​ലും ക​ഴു​ക​ൻ ക​ണ്ണു​ക​ളോ​ടെ​യാ​ണ് ചി​ല​ർ നി​ല​കൊ​ള്ളു​ന്ന​ത്. ഇ​വ​ർ​ക്കെ​തി​രേ സ​മൂ​ഹം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ടി.​എം. സു​ബീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജി​മോ​ൻ ചൂ​ര​ൽ​മ​ല, ശി​വ​ദാ​സ​ൻ വി​നാ​യ​ക, എം.​പി. ഋ​ഷി​കു​മാ​ർ, വി​ജ​യ​ൻ മ​ഠ​ത്തി​ൽ, പി.​കെ. ഹ​രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.