ജില്ലയിലെ റോഡുകളുടെ പണി പൂർത്തിയാക്കണം: ആർജെഡി
1477950
Sunday, November 10, 2024 6:15 AM IST
പേരാമ്പ്ര: വാട്ടർ അഥോറിറ്റി, ജൽജീവൻ, ഗ്യാസ് കണക്ഷൻ തുടങ്ങിയ അവശ്യങ്ങൾക്ക് വേണ്ടി പൊതുനിരത്തിൽ കീറിയ കിടങ്ങുകൾ അടിയന്തരമായി നികത്തണമെന്ന് ആർജെഡി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലയിൽ പല ഭാഗത്തും റോഡുകൾ ഗതാഗത യോഗ്യമല്ലാതായിട്ടുണ്ട്.
ഇതു കൂടാതെ നാഷണൽ ഹൈവേയിലെ റോഡുപണിയും വേണ്ടത്ര വേഗതയിൽ നടക്കുന്നില്ല. റോഡിന്റെ ശോച്യാവസ്ഥ കാരണം രോഗികളെ പോലും കൃത്യമായി ആശുപത്രിയിൽ എത്തിക്കാൻ ബുദ്ധിമുട്ടുകയാണെന്നു യോഗം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഗണേശൻ കാക്കൂർ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ജെ.എൻ. പ്രേം ഭാസിൻ, വി. കുഞ്ഞാലി, മനയത്ത് ചന്ദ്രൻ, സലിം മടവൂർ, എൻ.കെ. വത്സൻ, കെ. ലോഹ്യ, എൻ.സി. മോയിൻ കുട്ടി, പി. എം.തോമസ് എന്നിവർ പ്രസംഗിച്ചു.