കോ​ഴി​ക്കോ​ട്: പാ​ര്‍​ക്കിം​ഗും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കാ​തെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളെ അ​വ​ഗ​ണി​ക്കു​ന്ന കോ​ര്‍​പ​റേ​ഷ​ന്‍ നി​ല​പാ​ടി​നെ​തി​രേ സി​റ്റി​യി​ലെ ഓ​ട്ടോ​തൊ​ഴി​ലാ​ളി​ക​ള്‍ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. ന​ഗ​ര​ത്തി​ല്‍ നി​ല​വി​ല്‍ 4,437 ഓ​ട്ടോ​ക​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​വ​ര്‍​ക്ക് മ​തി​യാ​യ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളോ ഓ​ട്ടോ​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഒ​രു പ്ര​ത്യേ​ക കേ​ന്ദ്ര​മോ കോ​ര്‍​പ​റേ​ഷ​ന് കീ​ഴി​ലി​ല്ല.

ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍ നി​ര​ന്ത​രം അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. ഇ​തി​നി​ടെ​യി​ലാ​ണ് പു​തു​താ​യി 3,000 ഓ​ട്ടോ​ക​ള്‍​ക്ക് കൂ​ടി പെ​ര്‍​മി​റ്റ് ന​ല്‍​കാ​ന്‍ തീ​രു​മാ​ന​മു​ണ്ടാ​യ​ത്. മ​തി​യാ​യ പാ​ര്‍​ക്കിം​ഗും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കാ​തെ പു​തി​യ പെ​ര്‍​മി​റ്റു​ക​ള്‍ അ​നു​വ​ദി​ക്ക​രു​തെ​ന്ന് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തെ​ന്നും സി​റ്റി ഓ​ട്ടോ ഡ്രൈ​വേ​ഴ്സ് കോ ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി നേ​താ​ക്ക​ള്‍ പ​റ​യു​ന്നു.

റൂ​റ​ല്‍ മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള ഓ​ട്ടോ​ക​ള്‍​ക്ക് കൂ​ടി ന​ഗ​ര​ത്തി​ല്‍ പെ​ര്‍​മി​റ്റ് ന​ല്‍​കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. ഓ​ട്ടോ​ക​ള്‍​ക്ക് പെ​ര്‍​മി​റ്റ് ന​ല്‍​കു​ന്ന മു​റ​ക്ക് പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കാ​മെ​ന്നാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി കോ​ട​തി​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഒ​രു പാ​ര്‍​ക്കിം​ഗ് സം​വി​ധാ​ന​വും ഇ​തു​വ​രെ ഒ​രു​ക്കാ​തെ കോ​ട​തി​യെ വ​രെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​രെ​ന്നും ക​മ്മി​റ്റി പ​രാ​തി​പ്പെ​ട്ടു.

പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന​തോ​ടെ കോ​ര്‍​പ​റേ​ഷ​ന്‍ തൊ​ഴി​ലാ​ളി​ക​ളെ ച​ര്‍​ച്ച​ക്ക് വി​ളി​പ്പി​ച്ചു. എ​ന്നാ​ല്‍ സി​ഐ​ടി​യു പ്ര​തി​നി​ധി​ക​ളെ മാ​ത്രം വി​ളി​പ്പി​ച്ച് ട്രേ​യ്ഡ് യൂ​ണി​യ​നു​ക​ളെ ഒ​ഴി​വാ​ക്കി​യ​തി​ലും തൊ​ഴി​ലാ​ളി​ക​ള്‍ അ​തൃ​പ്തി അ​റി​യി​ച്ചി​ട്ടു​ണ്ട്.

റൂ​റ​ല്‍ ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് ന​മ്പ​ര്‍ സം​വി​ധാ​നം ന​ല്‍​കു​ന്ന​തി​നെ​തി​രേ ശ​ക്ത​മാ​യി എ​തി​ര്‍​ക്കു​മെ​ന്നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സ​ത്തി​നെ​തി​രേ അം​ഗീ​കൃ​ത യൂ​ണി​യ​നു​ക​ളു​മാ​യി ചേ​ര്‍​ന്ന് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ വ്യ​ക്ത​മാ​ക്കി.