കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന്റെ വികസന പ്രവൃത്തി പൂർത്തിയാകുന്നു
1477947
Sunday, November 10, 2024 6:15 AM IST
കോഴിക്കോട്: കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിന്റെ വികസന പ്രവൃത്തി പൂർത്തിയാകുന്നു. 500 മീറ്റർ നീളത്തിലുള്ള പ്ലാറ്റ്ഫോം വീതിയും ഉയരവും കൂട്ടിയാണ് യാത്രക്കാർക്ക് സൗകര്യങ്ങൾ വർധിപ്പിച്ചത്. ഇവിടെ സ്റ്റേഷൻ ബോർഡ് സ്ഥാപിക്കുന്ന പ്രവൃത്തി മാത്രമാണ് ബാക്കിയുള്ളത്.
10 കോടി രൂപയുടെ വികസന പദ്ധതിയിൽ സ്റ്റേഷൻ കെട്ടിടം നിലകൊള്ളുന്ന ഒന്നാം പ്ലാറ്റ്ഫോം നവീകരണം പുരോഗമിക്കുകയാണ്. പൂർണതോതിൽ പാർശ്വഭിത്തി കെട്ടിയ ശേഷം മണ്ണിട്ട് ഉയർത്തും.
തുടർന്നാകും കോൺക്രീറ്റ് ചെയ്യുക. കടലുണ്ടി സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോം 5.5 മീറ്ററായിരുന്നു വീതി. ഇതു ഒന്നര മീറ്റർ കൂടി കൂട്ടി ഏഴ് മീറ്ററാക്കിയാണു വികസിപ്പിച്ചത്. റെയിൽപാളത്തിൽ നിന്നു നേരത്തേ 42 സെന്റിമീറ്റർ മാത്രം ഉയരമുണ്ടായിരുന്ന പ്ലാറ്റ്ഫോം 85 സെന്റിമീറ്റർ ഉയരമുള്ള ഹൈ ലവൽ പ്ലാറ്റ്ഫോമായി മാറി.