ഹോം​ന​ഴ്‌​സി​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, September 17, 2024 6:15 AM IST
കോ​ഴി​ക്കോ​ട് : ഹോം​ന​ഴ്‌​സി​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ഗോ​വി​ന്ദ​പു​രം ചു​ള്ളി​യി​ൽ മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫി (45) നെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​ൻ​സ്പ​ക്ട​ർ ജി​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ഹോം​ന​ഴ്‌​സി​നെ ആ​വ​ശ്യ​മു​ണ്ടെ​ന്ന് ഇ​യാ​ൾ പ​ര​സ്യം ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് എ​ട​വ​ണ്ണ​പ്പാ​റ​യി​ലെ സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​ലാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്. ഞാ​യ​റാ​ഴ്ച പി​ടി​കൂ​ടി​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.