ന​ഗ​ര​സ​ഭ​ക​ളി​ൽ ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ പ്ര​തി​സ​ന്ധി​ക​ൾ ഏ​റെ; പ്ര​യാ​സ​ത്തി​ലാ​യി വ്യാ​പാ​രി​ക​ൾ
Thursday, July 4, 2024 5:00 AM IST
മു​ക്കം: ന​ഗ​ര​സ​ഭ​ക​ളി​ൽ ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​നു​ള്ള നി​ബ​ന്ധ​ന​ക​ൾ വ്യാ​പാ​രി​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു. ക​ച്ച​വ​ടം നി​ർ​ത്തി​പ്പോ​യ ക​ട​മു​റി​ക​ളി​ൽ പു​തി​യ സ്ഥാ​പ​നം തു​ട​ങ്ങ​ണ​മെ​ങ്കി​ൽ, അ​തി​നാ​വ​ശ്യ​മാ​യ ലൈ​സ​ൻ​സ് എ​ടു​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.

ക​ച്ച​വ​ടം നി​ർ​ത്തി​പ്പോ​യ ആ​ളു​ക​ൾ കു​ടി​ശി​ക​യാ​ക്കി​യ തൊ​ഴി​ൽ നി​കു​തി​യും, ലൈ​സ​ൻ​സ് ഫീ​സും പ​ലി​ശ സ​ഹി​തം അ​ട​ച്ചാ​ൽ മാ​ത്ര​മേ പു​തി​യ ആ​ളു​ക​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കാ​ൻ നി​വൃ​ത്തി​യു​ള്ളൂ എ​ന്ന​താ​ണ് പ്ര​തി​സ​ന്ധി​യാ​കു​ന്ന​ത്.

എ​ന്നാ​ൽ ക​ച്ച​വ​ടം നി​ർ​ത്തി​പ്പോ​യ പ​ഴ​യ ആ​ളു​ക​ൾ പ​ല​രും ഇ​പ്പോ​ൾ സ്ഥ​ല​ത്തി​ല്ലാ​ത്ത​വ​രാ​ണെ​ന്നും പു​തു​താ​യി വ്യാ​പാ​രം ന​ട​ത്തു​വാ​നെ​ത്തു​ന്ന​വ​ർ​ക്കു ലൈ​സ​ൻ​സ് എ​ടു​ക്കാ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്ക​ണ​മെ​ന്നും വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി മു​ക്കം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നും സെ​ക്ര​ട്ട​റി​ക്കും നി​വേ​ദ​നം ന​ൽ​കി.

വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി മു​ക്കം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് വാ​വാ​ച്ചി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ട​റി ബാ​ബു വെ​ള്ളാ​രം​ക്കു​ന്ന​ത്ത്, സ​ജീ​ഷ് വാ​യ​ല​ത്ത്, ഷി​ബു ക​ല്ലൂ​ർ, എ.​കെ. സി​ദ്ദീ​ഖ്, ഹാ​റൂ​ൺ റ​ഷീ​ദ്, സു​ൽ​ഫീ​ക്ക​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് നി​വേ​ദ​നം കൈ​മാ​റി​യ​ത്.