ഞാ​റ്റു​വേ​ല ച​ന്ത ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, July 3, 2024 4:57 AM IST
തി​രു​വ​മ്പാ​ടി: പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഞാ​റ്റു​വേ​ല ച​ന്ത തി​രു​വ​മ്പാ​ടി അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​റി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ൺ​സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ലി​സി ഏ​ബ്ര​ഹാം, പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ അ​പ്പു കോ​ട്ട​യി​ൽ, രാ​മ​ച​ന്ദ്ര​ൻ ക​രി​മ്പി​ൽ, ഷൗ​ക്ക​ത്ത​ലി, ലി​സി സ​ണ്ണി, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ ഗോ​പി​ലാ​ൽ, ഷി​ബു ചെ​മ്പ​നാ​നി, ജോ​യ് മ്ലാ​കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​ക്കി​ട്ട​പാ​റ: തി​രു​വാ​തി​ര ഞാ​റ്റു​വേ​ല​യി​ൽ ക​ർ​ഷ​ക​ർ​ക്ക് ന​ടീ​ൽ വ​സ്തു​ക്ക​ളും ഉ​ത്പാ​ദ​നോ​പാ​ധി​ക​ളും മി​ത​മാ​യ നി​ര​ക്കി​ല്‍ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ച​ക്കി​ട്ട​പ്പാ​റ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ച​ക്കി​ട്ട​പാ​റ അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കൃ​ഷി​ഭ​വ​ൻ പ​രി​സ​ര​ത്ത് ഞാ​റ്റു​വേ​ല ച​ന്ത സം​ഘ​ടി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​കെ. ശ​ശി, എ​ഡി​സി അം​ഗ​ങ്ങ​ളാ​യ പി.​പി. ര​ഘു നാ​ഥ്, വി.​വി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, രാ​ജ​ൻ വ​ർ​ക്കി, കു​ഞ്ഞ​മ്മ​ദ് പെ​രി​ഞ്ചേ​രി, കൃ​ഷി ഓ​ഫീ​സ​ർ ര​ശ്മ സ​ജി​ത്ത്, കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ. ​ഗി​രീ​ഷ് കു​മാ​ർ, എം.​സി. ബീ​ന, ഇ. ​ലി​നൂ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.