ദു​ക്റാ​ന ദി​ന​ത്തി​ൽ അ​വ​ധി​യി​ല്ല; ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Thursday, July 4, 2024 5:00 AM IST
തി​രു​വ​മ്പാ​ടി: തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്ന​ലെ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി അ​വ​ധി ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്.മ​ഹാ​ത്മാ ഗാ​ന്ധി, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ആ ​ദി​വ​സ​ത്തെ യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​ക​ൾ മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റി​യി​ട്ടും കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല അ​തി​നു ത​യാ​റാ​യി​ല്ല. ക്രൈ​സ്ത​വ സ്ഥാ​പ​ന​ങ്ങ​ൾ ഈ ​ദി​വ​സം പ്ര​വ​ർ​ത്തി​ക്കാ​റി​ല്ല.

ഇ​തെ​ല്ലാം ബോ​ധ്യ​പ്പെ​ട്ടി​ട്ടും കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല മാ​ത്രം പു​ല​ർ​ത്തു​ന്ന നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട് വി​ശ്വാ​സി​ക​ൾ​ക്കി​ട​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ ഡ​യ​റ​ക്ട​ർ ഫാ. ​സ​ബി​ൻ തൂ​മു​ള്ളി​ൽ, പ്ര​സി​ഡ​ന്‍റ് ചാ​ക്കോ കാ​ളം​പ​റ​മ്പി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ക​ണ്ടെ​ത്തി​ൽ, ട്ര​ഷ​റ​ർ സ​ജി ക​രോ​ട്ട്, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ട്രീ​സ സെ​ബാ​സ്റ്റ്യ​ൻ, ഷാ​ന്‍റോ ത​ക​ടി​യേ​ൽ, ജോ​സ​ഫ് മൂ​ത്തേ​ട​ത്ത്, ബേ​ബി കി​ഴ​ക്കും​ഭാ​ഗം, അ​നീ​ഷ് വ​ട​ക്കേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.