സ​ഹാ​യ ഹ​സ്ത​വു​മാ​യി സ്റ്റാ​ർ​സ് എ​ത്തി; ചെ​മ്പ​നോ​ട​യി​ലെ മോ​ഹ​ന​നു വീ​ടാ​യി
Wednesday, July 3, 2024 4:57 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ര​ണ്ടു വ​ർ​ഷം മു​മ്പ് പ്ര​കൃ​തി ക്ഷോ​ഭ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട ചെ​മ്പ​നോ​ട വ​ലി​യ​കൊ​ല്ലി ഇ​ള​മ്പി​നാ​പു​ര​യി​ട​ത്തി​ൽ മോ​ഹ​ന​നും കു​ടും​ബ​ത്തി​നും വീ​ട് യാ​ഥാ​ർ​ഥ്യ​മാ​യി. കോ​ഴി​ക്കോ​ട് സി​എം ഐ ​സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ൻ​സി​ന്‍റെ സാ​മൂ​ഹ്യ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ സ്റ്റാ​ർ​സാ​ണു മോ​ഹ​ന​നു തു​ണ​യാ​യ​ത്. സ്റ്റാ​ർ​സ് റെ​സ്ക്യൂ ടീ​മി​ന്‍റെ അ​ധ്വാ​ന​വും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​വും ഒ​പ്പ​മെ​ത്തി​യ​തോ​ടെ വീ​ടൊ​രു​ങ്ങു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​ന​വും ഗൃ​ഹ പ്ര​വേ​ശ​വും നാ​ട്ടു​കാ​ർ ആ​ഘോ​ഷ​മാ​യി ന​ട​ത്തി. സി​എം​ഐ സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സെ​ക്ര​ട്ട​റി ഫാ. ​ബോ​ണി അ​ഗ​സ്റ്റി​ൻ വെ​ട്ടം​ത​ട​ത്തി​ൽ മോ​ഹ​ന​ന്‍റെ കു​ടും​ബ​ത്തി​ന് വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി. സ്റ്റാ​ർ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് പ്ര​കാ​ശ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചെ​മ്പ​നോ​ട സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക വി​കാ​രി ഫാ. ​ഡൊ​മി​നി​ക്ക് മു​ട്ട​ത്തു​കു​ടി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​അ​നു​പ് സി​എം​ഐ, നി​ർ​മാ​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ത​ങ്ക​ച്ച​ൻ കു​മ്പു​ക്ക​ൽ, ക​ൺ​വീ​ന​ർ ഫ്രാ​ൻ​സി​സ് കി​ഴ​ക്ക​ര​ക്കാ​ട്ട്, കെ.​ഡി. തോ​മ​സ് കു​മ്പ്ലാ​നി​ക്ക​ൽ, സ്റ്റാ​ർ​സ് പ്രോ​ജ​ക്ട് മാ​നേ​ജ​ർ റോ​ബി​ൻ ക​ട​മ​ല, ഗൃ​ഹ​നാ​ഥ​ൻ മോ​ഹ​ന​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.