കാ​ക്കൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം സ്വ​കാ​ര്യ ബ​സ് വീ​ട്ടു​വ​ള​പ്പി​ലെ മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി
Thursday, July 4, 2024 5:00 AM IST
ബാ​ലു​ശേ​രി: കോ​ഴി​ക്കോ​ട്-​ബാ​ലു​ശേ​രി റൂ​ട്ടി​ല്‍ കാ​ക്കൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം സ്വ​കാ​ര്യ ബ​സ് വീ​ട്ടു​വ​ള​പ്പി​ലെ മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം. ഒ​രു സ്ത്രീ​യ​ട​ക്കം ഏ​താ​നും​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കു​റു​മ്പൊ​യി​ല്‍-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ലോ​ടു​ന്ന ഇ​ത്യാ​ട് ചാ​ന​ല്‍ -2 ബ​സാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. രാ​വി​ലെ 10 മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​യി​ഷ മ​ന്‍​സി​ല്‍ അ​ബൂ​ബ​ക്കൂ​റി​ന്‍റെ വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ത്ത് മു​ന്നോ​ട്ടു​പോ​യ ബ​സ് മ​ര​ത്തി​ലി​ടി​ച്ചാ​ണ് നി​ന്ന​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ തെ​ങ്ങ്, മാ​വ് ഉ​ൾ​പ്പെ​ട​യു​ള്ള മ​ര​ങ്ങ​ൾ മു​റി​യു​ക​യും തൊ​ട്ട​ടു​ത്ത ക​ട​യു​ടെ മു​ക​ളി​ലേ​ക്ക് പ​തി​ക്കു​ക​യും ചെ​യ്തു. എ​എ​സ്‌​ഐ ലീ​നി​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി.