കോഴിക്കോട്: വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. നേപ്പാളിൽ നടന്ന ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ എബിൻ എം. ജോജൻ, എസ്. അബിക്സൺ, ദേവ്കൃഷ്ണ, അഭിനന്ദ് ഗിരീഷ്, അദിൽ അബ്ദുറഹ്മാൻ എന്നിവരെയും കായികാധ്യാപകൻ പി.എം. എഡ്വേഡിനെയും ചടങ്ങിൽ ആദരിച്ചു.
എസ്എസ്എൽസി, പ്ലസ്ടു, എൻഎംഎംഎസ്, യുഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും പ്ലസ് വൺ പരീക്ഷയിൽ സയൻസിൽ ഫുൾ സ്കോർ കരസ്ഥമാക്കിയ ക്രിസ്റ്റി പോൾ മാത്യുവിനും പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ഓമശേരി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗംഗാധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സ്കറിയ മങ്കരയിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ താമരശേരി കോർപറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട്, ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ്മുക്ക് എന്നിവർ സന്നിഹിതരായിരുന്നു. പ്രിൻസിപ്പൽ ലീന വർഗീസ്, ഹെഡ്മിസ്ട്രസ് റീജ വി. ജോൺ, വാർഡ് അംഗം എം.എം. രാധാമണി, ജെയിംസ് ജോഷി, സിബി തോമസ്, ഇ.ജെ. തങ്കച്ചൻ, ബിലീന എന്നിവർ പ്രസംഗിച്ചു.