ഓ​ണാ​ഘോ​ഷ​ത്തി​ല്‍ ആ​ദി​വാ​സി​ക​ളെ ചേ​ര്‍​ത്ത് പി​ടി​ച്ച് വ​നം ജീ​വ​ന​ക്കാ​ര്‍
Sunday, September 15, 2024 5:18 AM IST
നി​ല​മ്പൂ​ര്‍: ഓ​ണാ​ഘോ​ഷ​ത്തി​ല്‍ ആ​ദി​വാ​സി​ക​ളെ ചേ​ര്‍​ത്തു പി​ടി​ച്ച് വ​ന​പാ​ല​ക​ര്‍. നി​ല​മ്പൂ​ര്‍ പ​ന്തീ​രാ​യി​രം ഉ​ള്‍​വ​ന​ത്തി​ലെ ആ​ദി​വാ​സി ന​ഗ​റു​ക​ളി​ലെ കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് ഓ​ണ​ക്കോ​ടി​ക​ളു​മാ​യി വ​ന​പാ​ല​ക​ര്‍ എ​ത്തി​യ​ത്.

അ​ക​മ്പാ​ടം ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ര്‍ വി.​കെ. മു​ഹ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​ന​പാ​ല​ക​ര്‍ കാ​ട്ടു​പാ​ത​ക​ള്‍ താ​ണ്ടി ഓ​ണ​ക്കോ​ടി​ക​ളു​മാ​യി വെ​റ്റി​ല​ക്കൊ​ല്ലി, പാ​ല​ക്ക​യം ന​ഗ​റു​ക​ളി​ലെ​ത്തി​യ​ത്. വെ​റ്റി​ല ക്കൊ​ല്ലി, പാ​ല​ക്ക​യം ന​ഗ​റു​ക​ളി​ലെ 141 പേ​ര്‍​ക്കാ​ണ് വ​ന​പാ​ല​ക​ര്‍ ത​ങ്ങ​ളു​ടെ ശ​മ്പ​ള​ത്തി​ല്‍ ഒ​രു വി​ഹി​തം എ​ടു​ത്ത് ഓ​ണ​ക്കോ​ടി​ക​ള്‍ വാ​ങ്ങി ന​ല്‍​കി​യ​ത്.

മ​ല​യാ​ള​ക​ര​യാ​കെ ഒ​രേ മ​ന​സോ​ടെ ഓ​ണം ആ​ഘോ​ഷി​ക്കു​മ്പോ​ള്‍ പ​ന്തീ​രാ​യി​രം ഉ​ള്‍​വ​ന​ത്തി​ലെ കു​ടും​ബ​ങ്ങ​ളെ കൂ​ടി ചേ​ര്‍​ത്തു പി​ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​ര്‍ ഒ​രേ മ​ന​സോ​ടെ ഈ ​ഉ​ദ്യ​മം ഏ​റ്റെ​ടു​ത്ത​തെ​ന്ന് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ര്‍ വി.​കെ. മു​ഹ​സി​ന്‍ പ​റ​ഞ്ഞു.


മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍​ക്കും പു​രു​ഷ​ന്‍​മാ​ര്‍​ക്കും സ്ത്രീ​ക​ള്‍​ക്കും ഓ​ണ​ക്കോ​ടി​ക​ള്‍ ന​ല്‍​കി. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം എ​ല്ലാ കു​ടും​ബ​ങ്ങ​ള്‍​ക്കും ഭ​ക്ഷ്യ​കി​റ്റു​ക​ളും വ​ന​പാ​ല​ക​ര്‍ എ​ത്തി​ച്ചു ന​ല്‍​കി​യി​രു​ന്നു.

ആ​ഘോ​ഷ​ങ്ങ​ള്‍​ക്കാ​യി വ​ലി​യ തു​ക​ക​ള്‍ ചെ​ല​വ​ഴി​ക്കു​മ്പോ​ള്‍ ചു​റ്റു​മു​ള്ള സ​ഹ​ജി​വി​ക​ളെ​യും ചേ​ര്‍​ത്തു പി​ടി​ക്ക​ണ​മെ​ന്ന വ​ലി​യ സ​ന്ദേ​ശ​മാ​ണ് ഈ ​ഓ​ണം നാ​ളു​ക​ളി​ല്‍ അ​ക​മ്പാ​ടം വ​നം സ്റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​ര്‍ ന​ല്‍​കു​ന്ന സ​ന്ദേ​ശം.