ഫി​റോ​സ്ഖാ​ന്‍ അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി
Wednesday, September 18, 2024 4:50 AM IST
മ​ങ്ക​ട: രാ​ജ്യ​ത്തെ മി​ക​ച്ച ഉ​ര്‍​ദു അ​ധ്യാ​പ​ക​ര്‍​ക്ക് ന​ല്‍​കു​ന്ന എം. ​ജി. പ​ട്ടേ​ല്‍ ദേ​ശീ​യ അ​ധ്യാ​പ​ക പു​ര​സ്കാ​രം (യു​പി വി​ഭാ​ഗം) ത​ച്ച​നാ​ട്ടു​ക​ര ലെ​ഗ​സി എ​യു​പി സ്കൂ​ള്‍ ഉ​ര്‍​ദു അ​ധ്യാ​പ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഫി​റോ​സ്ഖാ​ന്‍ പു​ത്ത​ന​ങ്ങാ​ടി ഏ​റ്റു​വാ​ങ്ങി.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ജെ​യ്സിം​ഗ്പൂ​രി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ എം​പി ധൈ​ര്യ​ഷീ​ല്‍ , എം​പി ഛത്ര​പ​തി ഷാ​ഹു , മു​ഹ​മ്മ​ദ് ശാ​ഫി ഗൗ​സ്, മു​ഫ്ത് ഹാ​റൂ​ണ്‍ ന​ദ്‌​വി, കാ​ബി​ന​റ്റ് മ​ന്ത്രി ഹ​സ​ന്‍ മു​ഷ്രി​ഫ്, രാ​ജേ​ന്ദ്ര​പ​ട്ടേ​ല്‍ എ​ന്നീ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ത്തു.

വൈ​വി​ധ്യ​മാ​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ന മി​ക​വും ഒ​രു ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച ഉ​ര്‍​ദു സ്മാ​ര്‍​ട്ട് ക്ലാ​സ് റൂം ​നി​ര്‍​മാ​ണ​വു​മാ​ണ് മു​ഖ്യ​മാ​യും ഫി​റോ​സ്ഖാ​നെ അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​നാ​ക്കി​യ​ത്. എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ ഫി​റോ​സ്ഖാ​ന്‍ നേ​ര​ത്തെ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മി​ക​ച്ച ഉ​ര്‍​ദു ക്ല​ബി​നു​ള്ള അ​വാ​ര്‍​ഡ് മൂ​ന്ന് ത​വ​ണ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.


നാ​ല്‍​പ്പ​തി​ല​ധി​കം നോ​വ​ലു​ക​ള്‍ ഫി​റോ​സ്ഖാ​ന്‍ ര​ചി​ച്ചി​ട്ടു​ണ്ട്. ആ​റ് നോ​വ​ലു​ക​ള്‍ ക​ന്ന​ട ഭാ​ഷ​യി​ലേ​ക്കും ര​ണ്ട് നോ​വ​ല്‍ ഉ​ര്‍​ദു​വി​ലേ​ക്കും ര​ണ്ട് നോ​വ​ല്‍ ഇം​ഗ്ലീ​ഷി​ലേ​ക്കും വി​വ​ര്‍​ത്ത​നം ചെ​യ്തി​ട്ടു​ണ്ട്.