ക​ലാ​ല​യ ഓ​ര്‍​മ​ക​ളി​ല്‍ ഓ​ണാ​ഘോ​ഷം
Sunday, September 15, 2024 5:18 AM IST
മ​ഞ്ചേ​രി: ക​ലാ​ല​യ ഓ​ര്‍​മ​ക​ളെ തി​രി​ച്ചു​പി​ടി​ച്ച് ആ​ടി​യും പാ​ടി​യും പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഓ​ണ​ത്തെ വ​ര​വേ​റ്റു.1985-88​ല്‍ ഏ​റ​നാ​ട് താ​ലൂ​ക്ക് സ​ഹ​ക​ര​ണ ആ​ര്‍​ട്സ് കോ​ള​ജി​ല്‍ ബി​കോം വി​ദ്യാ​ര്‍​ഥി​ക​ളാ​യി​രു​ന്ന​വ​രാ​ണ് സൗ​ഹൃ​ദ​ങ്ങ​ള്‍​ക്ക് ഊ​ടും​പാ​വും ന​ല്‍​കി മ​ഞ്ചേ​രി വ്യ​വ​സാ​യ​ഭ​വ​ന്‍ ഹാ​ളി​ല്‍ മൂ​ന്നാം ഒ​ത്തു​കൂ​ട​ല്‍ ന​ട​ത്തി​യ​ത്.

ഒ​രു​മി​ച്ച് പൂ​ക്ക​ളം തീ​ര്‍​ത്ത​ശേ​ഷം വി​ദ്യാ​ര്‍​ഥി ജീ​വി​ത​ത്തി​നു​ശേ​ഷ​മു​ള്ള സൗ​ഹൃ​ദ സം​ഗ​മ​ങ്ങ​ളു​ടെ സ​മ​കാ​ലി​ക പ്ര​സ​ക്തി​യെ​ക്കു​റി​ച്ച് സം​വാ​ദം ന​ട​ന്നു. തു​ട​ര്‍​ന്ന് തി​രു​വാ​തി​ര​ക്ക​ളി, നാ​ട​ന്‍​പാ​ട്ട്, ക​വി​ത,ഗാ​നാ​ലാ​പ​ന​ങ്ങ​ള്‍, ശ​ബ്ദാ​നു​ക​ര​ണം എ​ന്നി​വ അ​ര​ങ്ങേ​റി.


ഉ​ണ്ണി ചീ​നം​പു​ത്തൂ​ര്‍, ഇ.​ആ​ര്‍. ഉ​ണ്ണി, ര​വീ​ന്ദ്ര​ന്‍ ന​ല്ലാ​ട്ട്, ഉ​ഷ പൊ​ന്‍​മ​ള, മാ​ലി​നി അ​ര​ങ്ങ​ത്ത്, ര​വീ​ന്ദ്ര​ന്‍ മം​ഗ​ല​ശേ​രി, മ​ധു കോ​ട്ട​യ്ക്ക​ല്‍, ശ​ശി​കു​മാ​ര്‍ സോ​പാ​ന​ത്ത്, ഹേ​മ​ല​ത, സ​ത്യ​ന്‍, സ്മി​ത, മു​ഹ​മ്മ​ദ് കി​ഴി​ശേ​രി, രാ​ധാ​മ​ണി, സ​ഫി​യ, മു​ര​ളീ​ധ​ര​ന്‍, അ​നി​ല്‍ ത​യ്യി​ല്‍, രാ​ജീ​വ്, അ​ബൂ​ബ​ക്ക​ര്‍, അ​ബ്ദു​ള്‍ റ​സാ​ക്ക്, സാ​വി​ത്രി, ശോ​ഭ​ന എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്ന് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യു​മു​ണ്ടാ​യി​രു​ന്നു.