എ​ര​വി​മം​ഗ​ലം ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് വീ​ണ്ടും അം​ഗീ​കാ​രം
Sunday, September 15, 2024 5:18 AM IST
എ​ര​വി​മം​ഗ​ലം:​പെ​രി​ന്ത​ല്‍​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ലെ എ​ര​വി​മം​ഗ​ലം ന​ഗ​ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും നാ​ഷ​ണ​ല്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് സ്റ്റാ​ന്‍റേ​ര്‍​ഡ് എ​ന്‍​ക്യു​എ​എ​സ് അം​ഗീ​കാ​രം ല​ഭി​ച്ചു.

രാ​ജ്യ​ത്തെ മി​ക​ച്ച ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി​യ ജി​ല്ല​യി​ലെ ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന ഈ ​അ​വാ​ര്‍​ഡ് മു​മ്പും ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ന് ല​ഭി​ച്ചി​രു​ന്നു. ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ര്‍​ത്തു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന കെ​എ​എ​സ്എ​ച്ച് അം​ഗീ​കാ​രം,


ശു​ചി​ത്യ​പ​രി​പാ​ല​നം, അ​ണു​ബാ​ധ നി​യ​ന്ത്ര​ണം എ​ന്നി​വ വി​ല​യി​രു​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്ക​രി​ച്ച കാ​യ ക​ല്പ് അ​വാ​ര്‍​ഡ്, 2023 ല്‍ ​കാ​യ​ക​ല്‍​പ് അ​വാ​ര്‍​ഡി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​മ​ന്‍റേ​ഷ​ന്‍ പു​ര​സ്കാ​രം തു​ട​ങ്ങി​യ​വ​യും ല​ഭി​ച്ചി​രു​ന്നു.

എ​ന്‍​ക്യു​എ​എ​സ് അം​ഗീ​കാ​ര​മാ​യി ര​ണ്ടു​ല​ക്ഷം രൂ​പ വീ​തം മൂ​ന്നു​വ​ര്‍​ഷം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ല​ഭി​ക്കു​മെ​ന്ന് പെ​രി​ന്ത​ല്‍​മ​ണ്ണ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പി.​ഷാ​ജി പ​റ​ഞ്ഞു.