മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Friday, September 13, 2024 4:22 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി ന​ഗ​ര​സ​ഭാ ഓ​ഫി​സ് പ​രി​സ​ര​ത്ത് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ക്യാ​മ്പ് ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സൗ​ജ​ന്യ അ​സ്ഥി​ബ​ല സാ​ന്ദ്ര​ത പ​രി​ശോ​ധ​ന, സൗ​ജ​ന്യ പ്ര​മേ​ഹ പ​രി​ശോ​ധ​ന, വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ ആ​യു​ർ​വേ​ദ പ​രി​ശോ​ധ​ന, മ​രു​ന്ന് വി​ത​ര​ണം തു​ട​ങ്ങി​യ​വ​യാ​ണ് ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന​ത്. പെ​രി​ന്ത​ൽ​മ​ണ്ണ അ​ൽ​സ​ലാ​മ ക​ണ്ണാ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് ക്യാ​മ്പി​നോ​ടൊ​പ്പം സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന​യും ന​ട​ന്നു.


സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ മു​ണ്ടു​മ്മ​ൽ മു​ഹ​മ്മ​ദ്‌ ഹ​നീ​ഫ, അ​ഡ്വ . ഷാ​ൻ​സി, കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, മ​ൻ​സൂ​ർ നെ​ച്ചി​യി​ൽ, കൗ​ൺ​സി​ല​ർ​മാ​രാ​യ എം. ​എം. സ​ക്കീ​ർ ഹു​സൈ​ൻ, ഫാ​റൂ​ഖ് പ​ച്ചീ​രി, ജാ​ഫ​ർ പ​ത്ത​ത്ത്, ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ലി​ജ ജേ​ക്ക​ബ്, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ജി. ​മി​ത്ര​ൻ , സി​സി​എം സി. ​കെ. വ​ത്സ​ൻ, വി​ക​സ​ന​കാ​ര്യ​സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​മ്പി​ളി മ​നോ​ജ്‌, കൗ​ൺ​സി​ല​ർ പ​ത്ത​ത്ത് ആ​രി​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.