സർക്കാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം
1454700
Friday, September 20, 2024 6:53 AM IST
വിഴിഞ്ഞം : വയനാട് ദുരിതാശ്വാസ ഫണ്ടിൽ കള്ളക്കണക്കിലൂടെ തട്ടിപ്പും ദുരുപയോഗവും സർക്കാർ നടത്തുന്നതായി ആരോപിച്ച് സർക്കാർ രാജിവയ്ക്കണമന്നാവശ്യപ്പെട്ടും, ദുരന്തബാധിതർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകുന്നതിൽ അലംഭാവം കാട്ടുന്ന കേന്ദ സർക്കാരിന്റെയും നടപടികളിൽ പ്രതിഷേധിച്ചും വിഴിഞ്ഞം , മുക്കോല കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വിഴിഞ്ഞം മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം കാഞ്ഞിരംകുളം ബ്ലോക്ക് പ്രസിഡന്റ് കരുംകുളം ജയകുമാർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് അംബ്രോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സക്കീർ, ജനറൽ സെക്രട്ടറി യേശുദാസൻ, മുത്തു കൃഷ്ണൻ, ലെനിൻ ഗോമസ് തുടങ്ങിയവർ നേതൃത്വം നല്കി. കോൺഗ്രസ് മുക്കോലമണ്ഡലം കമ്മിറ്റി മുക്കോലയിൽ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും മണ്ഡലം പ്രസിഡന്റ് മുക്കോല ബിജു ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ എൻ.വി. അനിൽകുമാർ, ലാലൻ, രാജീവ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഹരീന്ദ്രൻ, സുനിൽകുമാർ, വൈസ് പ്രസിഡന്റുമാരായ മാഹിൻ, വിവേകാനന്ദൻ, സെക്രട്ടറിമാരായ ബൈജു, തങ്കയ്യൻ നാടാർ, വി. എസ്.പ്രമോദ്, പ്രഹളാദൻ വാർഡ് പ്രസിഡന്റുമാരായ വി.എസ് അനിൽകുമാർ, ശശിധരൻ നാടാർ തുടങ്ങിയവർ പങ്കെടുത്തു.