ശുചീകരണ തൊഴിലാളികൾക്ക് ഇൻഷ്വറൻസ് പദ്ധതി
1454982
Saturday, September 21, 2024 6:32 AM IST
തിരുവനന്തപുരം: ശുചീകരണ തൊഴിലാളികൾക്കായി ദേശീയ സഫായി കർമചാരീസ് കമ്മീഷനും ഇന്ത്യ പോസ്റ്റൽ വകുപ്പും സംയുക്തമായി അന്ത്യോദയ ശ്രമിക് സുരക്ഷപയോജന എന്ന പേരിൽ 10 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസ് പദ്ധതി ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് തൈക്കാട് സർക്കാർ ഗസ്റ്റ് ഹൗസിൽ കൗൺസിലർമാരുടെയും വകുപ്പ് ഉദേ്യാഗസ്ഥരുടെയും യോഗം ചേർന്നു.
499 രൂപയാണ് അന്ത്യോദയ ശ്രമിക് സുരക്ഷ യോജന ഇൻഷ്വറൻസ് പദ്ധതിയുടെ വാർഷിക പ്രീമിയം തുക. ദേശീയ സഫായി കർമ ചാരീസ് ഫിനാൻഷ്യൽ ഡെവലപ്മെന്റ് കോർപ്പറേഷൻ വഴി കാർഷിക-വ്യവസായ-സേവനമേഖലകളിൽ ശുചീകരണ തൊഴിലാളികൾക്കായി സ്വയംതൊഴിൽ പരിശീലന പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്നുണ്ട്.
ഇൻഷ്വറൻസ് പദ്ധതി സ്റ്റേറ്റ് നോഡൽ ഓഫീസർ അഡ്വ. ഗോപി കൊച്ചുരാമൻ, ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ചീഫ് മാനേജർ എം. മുരുകേശൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.