വീടുക​ളി​ല്‍നി​ന്ന് ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം കൃത‍്യമായി സം​സ്ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി
Friday, September 20, 2024 6:53 AM IST
വെ​ള്ള​റ​ട: പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ വ​ര്‍​ഡു​ക​ളി​ൽ, വീടുക​ളി​ല്‍ നി​ന്നും ഹ​രി​ത​ക​ർ​മ​സേ​ന ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന‍്യ​ങ്ങ​ൾ കൃ​ത‍്യ​മാ​യി സം​സ്ക​രി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ.

ഹ​രി​ത​ക​ര്‍​മ സേ​ന അം​ഗ​ങ്ങ​ള്‍ വീ​ടു​ക​ളി​ല്‍ നി​ന്ന് ശേ​ഖ​രി​ച്ച മാ​ലി​ന്യ​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ഇ​പ്പോ​ൾ ബു​ദ്ധു​മു​ട്ടു​ണ്ടാ​ക്കു​ന്ന​ത്. വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന മി​നി എം​സി​എ​ഫി​ലാ​ണ് മാ​ലി​ന‍്യം ആ​ദ‍്യം നി​ക്ഷേ​പി​ക്കു​ക.

അ​വി​ടെ നി​ന്നും പ​ഞ്ചാ​യ​ത്ത് എം​സി​എ​ഫി​ല്‍ എ​ത്തി​ക്കു​ക​യും ശേ​ഷം ഹ​രി​ത കേ​ര​ള മി​ഷ​ന്‍ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ഇ​വ ശേ​ഘ​രി​ച്ച് സം​സ്ക​രി​ക്കു​ക​യു​മാ​ണ് പ​തി​വ്.


എ​ന്നാ​ൽ ഇ​പ്പോ​ൾ ഹ​രി​തകേ​ര​ള മി​ഷ​ൻ മാ​ലി​ന‍്യ​ങ്ങ​ൾ ശേ​ഘ​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ദം.

നി​ല​വി​ൽ കു​ന്നു കൂ​ടി​കി​ട​ക്കു​ന്ന മാ​ലി​ന‍്യ​ങ്ങ​ൾ അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് നീ​ക്കെ ചെ​യ്തി​ല്ലെ​ങ്കി​ല്‌ ശ്ക​ത​മാ​യ സ​മ​ര​വൂ​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി അ​റി​യി​ച്ചു.