ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സ​മാ​പി​ച്ചു
Thursday, September 19, 2024 6:27 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: സു​ഗ​ത​സ്മൃ​തി ത​ണ​ലി​ടം ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നെ​യ്യാ​ർ സാം​സ്കാ​രി​ക സ​മി​തി​യും നെ​യ്യാ​ർ വ​ര​മൊ​ഴി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച തു​മ്പ​പ്പു​ല​രി - 2024 ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സാം​സ്കാ​രി​ക സ​മ്മേ​ള​നം കെ. ​ആ​ൻ​സ​ല​ൻ എം​എ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​രം, വ​ടം​വ​ലി മ​ത്സ​രം, സ്നേ​ഹാ​ദ​രം, സ​മ്മാ​ന​വി​ത​ര​ണം, ഗാ​ന​മേ​ള എ​ന്നി​വ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി. കൃ​ഷ്ണ​പു​രം വാ​ർ​ഡ് വി​ക​സ​ന സ​മി​തി​യും കു​ടും​ബ​ശ്രീ എ​ഡി​എ​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം - ന​മ്മു​ടെ ഓ​ണം ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ. രാ​ജ​മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഗ്രാ​മം പ്ര​വീ​ണ്‍, മ​ഞ്ച​ന്ത​ല സു​രേ​ഷ്, പി.​എ​സ്. ല​ക്ഷ്മി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്ക് എ​ൻ എ​സ്എ​സ് യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ. എ ​മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​നി ആ​ര്‍​ട്ടി​സ്റ്റ് മി​ഥു​ൻ മു​ഖ്യാ​തി​ഥി​യാ​യി. പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ കൂ​രോ​ട്ടു​കോ​ണം, പു​തി​ച്ച​ൽ, മേ​ലേ​ക്കോ​ണം, ആ​റ​യൂ​ർ എ​ന്നീ ക​ര​യോ​ഗ​ങ്ങ​ൾ വി​ജ​യി​ച്ചു.


കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മ്മി​തി കൊ​ട​ങ്ങാ​വി​ള യൂണി​റ്റ് ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അം​ഗ​ങ്ങ​ള്‍​ക്ക് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. സ​മി​തി നെ​യ്യാ​റ്റി​ൻ​ക​ര ഏ​രിയാ സെ​ക്ര​ട്ട​റി ഷാ​ന​വാ​സ്‌ കി​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ബി​ജു അ​ധ്യ​ക്ഷ​നാ​യി. ഏ​രിയാ പ്ര​സി​ഡ​ന്‍റ് ബാ​ല​ച​ന്ദ്ര​ൻ​നാ​യ​ർ, ട്ര​ഷ​റ​ര്‍ മ​ണി​ക​ണ്ഠ​ൻ, യൂ​ണി​റ്റ് ര​ക്ഷാ​ധി​കാ​രി കെ.​എ​സ്. ഷി​ബു, ട്ര​ഷ​റ​ർ അ​നീ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ശോ​ക​ന്‍, ഏ​രിയാ ക​മ്മി​റ്റി അം​ഗം കെ.​എ​സ്. സ​ജു, യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗം സ​ന്തോ​ഷ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

170- ല്‍​പ​രം പേ​ര്‍​ക്ക് കി​റ്റ് വി​ത​ര​ണം ചെ​യ്തു. ക​മു​കി​ൻ​കോ​ട് യൂ​ണി​വേ​ഴ്സ​ൽ അ​ക്കാ​ഡ​മി​യി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​തി​യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​ബി.​ സു​നി​താ​റാ​ണി, അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​അ​നി​ത, ക​വി കോ​ട്ടു​കാ​ല്‍ എം.​എ​സ്. ജ​യ​രാ​ജ് എന്നിവർ പങ്കെടുത്തു.