മ​ദ്യം വാ​ങ്ങി ന​ല്‍​കി​യി​ല്ല: സു​ഹൃ​ത്തു​ക്ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ കേസിലെ പ്രതി പി​ടി​യി​ൽ
Sunday, June 23, 2024 6:18 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: മ​ദ്യം വാ​ങ്ങി ന​ല്‍​കാ​ത്ത​തി​ലു​ള്ള വി​രോ​ധ​ത്തെ​തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​യാ​ള്‍ പി​ടി​യി​ല്‍. മെ​ഡി​ക്ക​ല്‍​കോ​ള​ജ് കി​ഴ​ങ്ങു​വി​ള വീ​ട്ടി​ല്‍ പ​പ്പ​ന്‍ സു​രേ​ഷ് എ​ന്നു​വി​ളി​ക്കു​ന്ന സു​രേ​ഷ് (47) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഈ​മാ​സം 16ന് ​മെ​ഡി​ക്ക​ല്‍​കോ​ള​ജ് എ​സി​ആ​ര്‍ ലാ​ബി​നു മു​ന്‍​വ​ശ​ത്തെ ആം​ബു​ല​ന്‍​സ് പാ​ര്‍​ക്കി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

ലാ​ബി​ല്‍ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ ശി​വ​കു​മാ​റി​നെ​യും ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ ഷാ​ജി, സ​തീ​ഷ് എ​ന്നി​വ​രെ​യു​മാ​ണ് വി​രോ​ധ​ത്താ​ല്‍ സു​രേ​ഷ് വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. മൂ​വ​രും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.