Letters
ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശം ശ്ര​​​​ദ്ധേ​​​​യം
ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശം  ശ്ര​​​​ദ്ധേ​​​​യം
Tuesday, October 1, 2024 12:24 AM IST
പ​​​​ത്തു വ​​​​യ​​​​സി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളു​​​​മാ​​​​യി സ​​​​മ​​​​ര​​​​ത്തി​​​​നെ​​​​ത്തി​​​​യാ​​​​ൽ ര​​​​ക്ഷി​​​​താ​​​​ക്ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശം ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ണ്. ജ​​​​ന​​​​ശ്ര​​​​ദ്ധ നേ​​​​ടാ​​​​ൻ വേ​​​​ണ്ടി​​​​യാ​​​​ണ് പ​​​​ല​​​​രും സ​​​​മ​​​​ര​​​​ത്തി​​​​ന് കു​​​​ട്ടി​​​​ക​​​​ളെ​​​​ കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​ത്.

ക​​​​ടു​​​​ത്ത നീ​​​​തിനി​​​​ഷേ​​​​ധ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​യി​​​​രി​​​​ക്കും മി​​​​ക്ക​​​​വ​​​​രും കു​​​​ടും​​​​ബ​​​​സ​​​​മേ​​​​ത​​​​മു​​​​ള്ള സ​​​​മ​​​​ര​​​​ത്തി​​​​ന് തു​​​​നി​​​​യു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, സ​​​​മ​​​​രം എ​​​​ന്തി​​​​നെ​​​​ന്ന​​​​റി​​​​യാ​​​​ൻ പോ​​​​ലു​​​​മാ​​​​കാ​​​​ത്ത കു​​​​ട്ടി​​​​ക​​​​ളെ സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യി വി​​​​ടാ​​​​തെ സ​​​​മ​​​​രപ്പ​​​​ന്ത​​​​ലി​​​​ൽ ത​​​​ള​​​​ച്ചി​​​​ടു​​​​ന്ന​​​​ത് മ​​​​റ്റൊ​​​​ര​​​​നീ​​​​തി​​​​യാ​​​​ണ്. സ​​​​മ​​​​രം ദി​​​​വ​​​​സ​​​​ങ്ങ​​​​ളോ​​​​ളം നീ​​​​ണ്ടുപോ​​​​കു​​​​മ്പോ​​​​ൾ കൂ​​​​ടെ​​​​യു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളു​​​​ടെ സ്വാ​​​​ത​​​​ന്ത്ര്യ​​​​വും അ​​​​വ​​​​കാ​​​​ശ​​​​വും വ​​​​ലി​​​​യ തോ​​​​തി​​​​ൽ ഹ​​​​നി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു. അ​​​​തു​​​​കൊ​​​​ണ്ടു​​ത​​​​ന്നെ ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശം ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ടേ​​​​ണ്ട​​​​ത് അ​​​​ത്യാ​​​​വ​​​​ശ്യ​​​​മാ​​​​ണ്.

മു​​​​ര​​​​ളീ​​​​മോ​​​​ഹ​​​​ൻ ശ്രീ​​​​രാ​​​​ഗം, മ​​​​ഞ്ചേ​​​​രി