വയോജന നിയമം അടിയന്തരമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കാൻ നടപടികൾ സ്വീകരിക്കണം. 70 കഴിഞ്ഞാൽ ജീവിതം പ്രയാസമേറിയതാണ്. മാത്രമല്ല വിവിധ രോഗങ്ങളുടെ അടിമകളായിരിക്കും.
സാന്പത്തിക സ്ഥിതി ഇല്ലാത്തവരാണെങ്കിൽ കുടുംബാംഗങ്ങൾക്കും ബുദ്ധിമുട്ടാകും. ഈ സാഹചര്യങ്ങളാണ് പലരെയും ആത്മഹത്യയിലേക്ക് നയിക്കുന്നത്. വയോജനങ്ങളെ ചേർത്തുപിടിച്ച് അവരുടെ ശിഷ്ടജീവിതം സന്തോഷപ്രദമാക്കാൻ നല്ലൊരു പരിശ്രമം വേണം. ഒറ്റപ്പെടുന്നവരാണ് ഏറെ വിഷമിക്കുന്നത്.
വയോജന സംരക്ഷണത്തിനും പരിപാലനത്തിനും നിയമം കൊണ്ടുവരണം. പ്രായമായവരെ സംരക്ഷിക്കാത്ത മക്കളുടെ പേരിൽ നിയമനടപടികളുണ്ടാകമം. ക്ഷേമപെൻഷൻകൊണ്ട് മരുന്നു വാങ്ങാൻപോലും സാധിക്കില്ല. 70 കഴിഞ്ഞവർക്ക് പ്രതിമാസം 5000 രൂപ പെൻഷൻ അനുവദിക്കണം.
അഗസ്റ്റിൻ കുറുമണ്ണ്, കുഴിത്തൊളു, ഇടുക്കി.