അധ്യാപകർ തങ്ങളുടെ കുട്ടികൾക്കിടയിൽ നടപ്പിലാക്കുന്ന ശിക്ഷണനടപടികളെയും ശാസനകളെയും പുതിയ കാലത്തിന്റെ നിയമങ്ങളും ധാർമികതയും ഉപയോഗിച്ച് ഭയപ്പെടുത്തി ഇല്ലാതാക്കുന്പോൾ തകരുന്നത് നമ്മുടെ അധ്യാപകസമൂഹത്തിന്റെ മനോവീര്യവും അവരുടെ ഇടപെടലുകളിലെ ഉദ്ദേശ്യശുദ്ധിയുമാണ്.
ചില അധ്യാപകരുടെ ശിക്ഷണനടപടികളെ അടിസ്ഥാനമാക്കി ഒരു സമൂഹത്തെ ഒന്നടങ്കം നിഷ്ക്രിയമാക്കുന്നത് സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത ഒരു അധ്യാപകസമൂഹത്തെ രൂപപ്പെടുത്തുന്നതിലും അതുവഴി ശിഥിലമായ ഒരു തലമുറയെ സൃഷ്ടിക്കുന്നതിലും അത് ഭാവിയിൽ നമ്മുടെ നാടിന്റെ ധാർമികമായ നിലനില്പ് തന്നെ അപകടത്തിലാക്കുന്നതിലും കൊണ്ടുചെന്നെത്തിക്കും എന്ന കാര്യം നിസ്തർക്കമാണ്.
സൗമ്യ രാധാകൃഷ്ണൻ കണ്ണൂർ