University News
പരീക്ഷാഫലം
2023 നവംബറിൽ നടത്തിയ ആറാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര ബിഎ/ബികോം/ബിബിഎ എൽഎൽബി. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ടൈംടേബിൾ

കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 ജൂലൈയിൽ നടത്തിയ എട്ടാം സെമസ്റ്റർ ബി.ടെക്. (2018 സ്കീം സപ്ലിമെന്‍ററി) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷ വിജ്ഞാപനം

കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 ആഗസ്റ്റിൽ നടത്തുന്ന ആറാം സെമസ്റ്റർ ബി.ടെക്. (2020 സ്കീം റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്‍ററി 2020 അഡ്മിഷൻ) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാഫീസ്

2024 ആഗസ്റ്റിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ., ബിഎസ്‌സി., ബികോം., ബിപിഎ., ബിബിഎ, ബിസിഎ., ബിഎംഎസ്, ബിഎസ്ഡബ്ല്യൂ, ബി.വോക്. എന്നീ സി.ബി.സി.എസ്.എസ്. (സി.ആർ.) (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി 2022 അഡ്മിഷൻ, സപ്ലിമെന്‍ററി 20192021 അഡ്മിഷൻ & മേഴ്സിചാൻസ് 20132016 &2018 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 22 വരെയും 150 രൂപ പിഴയോടെ 25 വരെയും 400 രൂപ പിഴയോടെ 27 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

സൂക്ഷ്മപരിശോധന

2024 ഏപ്രിലിൽ നടത്തിയ പത്താം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എൽഎൽബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 15 മുതൽ 18 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.

പിഎച്ച്ഡി നൽകി

ലക്ഷ്മി സുരേഷ് (ബോട്ടണി), അനുരൂപ് സണ്ണി (പൊളിറ്റിക്കൽ സയൻസ്),
ജിസ്‌സി ജോസഫ് (ബയോകെമിസ്ട്രി),ഹരിത വി.എസ്. (ഫിസിക്സ്),
മധു എം. (മ്യൂസിക്), വിധു കൃഷ്ണൻ (കൊമേഴ്സ്) എന്നിവർക്ക് പിഎച്ച്.ഡി. നൽകുന്നതിന്
കേരളസർവകലാശാല ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനിച്ചു.

സന്പർക്കക്ലാസ്‌സുകൾ

വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ട്, നാല് സെമസ്റ്റർ ബിഎ/ബിഎസ്‌സി (2023 അഡ്മിഷൻ) എന്നീ യു.ജി. പ്രോഗ്രാമുകളുടെയും രണ്ട്, നാല് സെമസ്റ്റർ (2022, 2023 അഡ്മിഷൻ) പി.ജി. പ്രോഗ്രാമുകളുടെയും സന്പർക്ക ക്ലാസ്‌സുകൾ 13, 14 തീയതികളിൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വച്ച് നടത്തും. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.