കാര്യവട്ടം കാന്പസ്സിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ഇൻ കേരള (ഐ.എം.കെ), സിഎസ്എസ് സ്കീമിൽ എംബിഎ 202426 ബാച്ച് പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. നാളെ ന് 10ന് കേരളസർവകലാശാല കാര്യവട്ടം ക്യാംപസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ എത്തിച്ചേരണം.
പരീക്ഷാഫലം
2024 മാർച്ചിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎ/ബിഎസ്സി/ ബികോം. ന്യൂജനറേഷൻ ഡബിൾ മെയിൻ (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി. കന്പ്യൂട്ടർ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 09 ന് മുൻപ് ഓണ്ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രോജക്ട്/വൈവ
2023 സെപ്റ്റംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബിടെക് (2013 സ്കീം) ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിന്റെ വെബ് ആപ്ലിക്കേഷൻ ലാബ്, പ്രോജക്ട് ആൻഡ് വൈവ പരീക്ഷകൾ കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ 4, 6തീയതികളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ അനുബന്ധ വൈവവോസി 11 ന് അതാത് കോളജുകളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (ബിഹേവിയറൽ ഇക്കണോമിക്സ് ആൻഡ് ഡാറ്റാ സയൻസ്) പരീക്ഷയുടെ വൈവവോസി പരീക്ഷകൾ 2024 11 ന് അതാത് കോളേജുകളിൽ വച്ച് നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
എംബിഎ ട്രാവൽ ആൻഡ് ടൂറിസം (മേഴ്സിചാൻസ് 2009 & 2011 സ്കീം 2009 2013 അഡ്മിഷൻ) പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 20249 വരെയും 150 രൂപ പിഴയോടെ 12 വരെയും 400 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഏപ്രിലിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ ബി.കോം, 2023 ഡിസംബറിൽ നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ ബി.കോം. എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 02 മുതൽ 05 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഎസ്സി. കന്പ്യൂട്ടർ സയൻസ് ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 03 മുതൽ 10 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ സെക്ഷനിൽ ഹാജരാകണം.
2023 ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 2, 3, 4 തീയതികളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.