ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം 2024-25; എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം
എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് കമ്മ്യൂണിറ്റി ക്വാട്ട അലോട്ട്മെന്റ് എന്ന ടാബ് ഉപയോഗിച്ച് അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള പക്ഷം ഫീസ് ഒടുക്കി (നിലവിൽ യൂണിവേഴ്സിറ്റി ഫീ അടയ്ക്കാത്തവർ) അലോട്ട്മെന്റ് മെമ്മോ ഡൗണ്ലോഡ് ചെയ്ത് ഇന്ന് അലോട്ട്മെന്റ് ലഭിച്ച കോളജിൽ ഹാജരായി പ്രവേശനം നേടണം. കമ്മ്യൂണിറ്റി ക്വാട്ടയിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അഡ്മിഷൻ സമയത്ത് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, ടി.സി. എന്നിവ ഉൾപ്പെടെ എല്ലാ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. വിശദ വിവരങ്ങൾ എന്ന വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി കെമിസ്ട്രി ആന്റ് ഇൻഡസ്ട്രിയൽ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ 25 മുതൽ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ ബിവോക് സോഫ്ട്വെയർ ഡെവലപ്മെന്റ് (351) & ബിവോക് ട്രാവൽ ആൻഡ് ടൂറിസം കോഴ്സുകളുടെ പ്രാക്ടിക്കൽ 24 മുതൽ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുനഃക്രമീകരിച്ച ടൈംടേബിൾ
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ജിയോളജി ഡിസെർട്ടേഷൻ/കോംപ്രിഹെൻസീവ് വൈവ പരീക്ഷയുടെ പുനഃക്രമീകരിച്ച ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്ഡബ്ല്യൂ (സോഷ്യൽ വർക്സ്) ഡിസെർട്ടേഷൻ/കോംപ്രിഹെൻസീവ് വൈവ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസം 30 മുതൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ബിഎ/ബികോം/ബിഎസ്സി കന്പ്യൂട്ടർ സയൻസ്/ബിഎസ്സി മാത്തമാറ്റിക്സ്/ബിബിഎ/ബിസിഎ കോഴ്സുകളുടെ മൂന്ന്, നാല് സെമസ്റ്റർ (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2020 & 2019 അഡ്മിഷൻ, മേഴ്സിചാൻസ് 2017 & 2018 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2023 സെപ്റ്റംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിടെക് (2013 സ്കീം), 2024 ഫെബ്രുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.ടെക്. (2018 സ്കീം), പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 സെപ്റ്റംബർ 09 മുതൽ 11 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ. ഢകക (ഏഴ്) സെക്ഷനിൽ ഹാജരാകണം.
2024 മാർച്ചിൽ നടത്തിയ ഏഴാം സെമസ്റ്റർ ബിഎച്ച്എംസിടി ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 09 മുതൽ 19 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ. മൂന്ന് സെക്ഷനിൽ ഹാജരാകണം.