ആലപ്പുഴ സെന്ററിൽ നടത്തുന്ന എം കോം റൂറൽ മാനേജ്മെന്റ് പ്രോഗ്രാമിന് 1 സീറ്റുകളിൽ ഒഴിവുകൾ ഉണ്ട്. പ്രസ്തുത ഒഴിവുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ വെള്ളിയാഴ്ച രാവിലെ 11.30 ന് ആലപ്പുഴ യൂണിവേഴ്സിറ്റി ഓഫ് കേരള സ്റ്റഡി ആൻഡ് റിസർച്ച് സെന്റർ വച്ച് നടത്തും. വിശവിവരങ്ങൾക്ക്: 9745693024.
വിദൂരവിദ്യാഭ്യാസം: യുജി/പിജി പ്രോഗ്രാമുകളുടെ അഡ്മിഷൻ രജിസ്ട്രേഷൻ തീയതി നീട്ടി
വിദൂരവിദ്യാഭ്യാസവിഭാഗത്തിൽ 2024 2025 അദ്ധ്യയന വർഷം അഞ്ച് ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾക്കുളള അഡ്മിഷൻ ആരംഭിച്ചു. ലൈബ്രറി സയൻസ്, മാത്തമാറ്റിക്സ് എന്നീ ബിരുദ പ്രോഗ്രാമുകൾക്കും ലൈബ്രറി സയൻസ്, കന്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കുമാണ് അഡ്മിഷൻ നടത്തുന്നത്. എംഎസ്സി കന്പ്യൂട്ടർ സയൻസ്, എംഎസ്സി മാത്തമാറ്റിക്സ് കോഴ്സുകൾക്കുളള അപേക്ഷ ഒക്ടോബർ 31 വരെയും എംഎൽഐഎസ്സി, ബിഎൽഐഎസ്സി, ബിഎസ്സി മാത്തമാറ്റിക്സ് കോഴ്സുകൾക്കുളള അപേക്ഷ നവംബർ 15 വരെയും ഓണ്‍ലൈനായി സമർപ്പിക്കാം. അപേക്ഷയുടെ ശരിപകർപ്പും അസ്സൽ സർട്ടിഫിക്കറ്റുകളും ഓണ്‍ലൈൻ അപേക്ഷ സമർപ്പിച്ച് 10 ദിവസത്തിനകം കാര്യവട്ടത്തെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ നേരിട്ടോ തപാൽ മാർഗമോ എത്തിക്കണം.വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
പ്രാക്ടിക്കൽ
2024 സെപ്റ്റംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബിഎസ്സി കന്പ്യൂട്ടർ സയൻസ് ഹിയറിംഗ് ഇംപയേർഡ് ഡിഗ്രി പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ 10, 11 തീയതികളിൽ അതാത് കോളജുകളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി, ജൂലൈ 2024 (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 &2020 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2016 &2018 അഡ്മിഷൻ) പരീക്ഷയുടെ ബോട്ടണി പ്രാക്ടിക്കൽ 2024 സെപ്റ്റംബർ 25 മുതൽ വിവിധ കോളേജുകളിൽ
ആരംഭിക്കും. വിശവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
കേരളസർവകലാശാല നടത്തിയ പാർട്ട് ബി.കോം (ആന്വൽ സ്കീം റഗുലർ,
ഇപ്രൂവ്മെന്റ്, സപ്ലിമെന്ററി &മേഴ്സി ചാൻസ്) ഏപ്രിൽ 2024 പരീക്ഷകളിൽ ഒന്നാം വർഷ രണ്ടാം
വർഷ സപ്ലിമെന്ററി പരീക്ഷകൾ എഴുതിയ വിദ്യാർഥികളുടേയും, അഡീഷണൽ ഇലക്ടീവ് പരീക്ഷ എഴുതിയ വിദ്യാർഥികളുടേയും പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 12 വരെ ഓണ്‍ലൈൻ /ഓഫ്ലൈൻ ആയി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ പഞ്ചവർഷ എംബിഎ ഇന്റഗ്രേറ്റഡ് (2022 &2015 സ്കീം റെഗുലർ ആന്റ് സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷകൾ 11 വരെ ഓഫ് ലൈനായി സമർപ്പിക്കാം .വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ഡിസംബറിൽ നടത്തിയ നാലാം സെമസ്റ്റർ പഞ്ചവർഷ എംബിഎ (ഇന്റഗ്രേറ്റഡ്) (2015 സ്കീം റെഗുലർ ആൻഡ് സപ്ലിമെന്ററി ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷകൾ 11 വരെ ഓഫ് ലൈനായി സമർപ്പിക്കാം .വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഡിപ്ലോമ ഇൻ കമ്മ്യുണിക്കേറ്റീവ് അറബിക് (ഓണ്‍ലൈൻ): സീറ്റ് ഒഴിവ് അറബി വിഭാഗം നടത്തിവരുന്ന ഡിപ്ലോമ ഇൻ കമ്മ്യുണിക്കേറ്റീവ് അറബിക് (ഓണ്‍ലൈൻ) എട്ടാം ബാച്ചിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. താത്പ്പര്യമുള്ളവർ 10 ന് മുന്‍പായി നിർദ്ദിഷ്ട ഫോമിൽ അപേക്ഷിക്കണം. ഫീസ് : 6000/ രൂപ, വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. ഫോണ്‍: 04712308846, 9562722485
ഓണം അവധി
പഠനവിഭാഗങ്ങളും അഫിലിയേറ്റഡ് കോളജുകളും ഓണം അവധിക്കായി 12ാം തീയതി വൈകുന്നേരം അടയ്ക്കുന്നതും ഓണം അവധിയ്ക്കുശേഷം 23ാം തീയതി രാവിലെ തുറന്ന് പ്രവർത്തനം ആരംഭിക്കുന്നതുമാണ്.