ഒന്നാം വർഷ ബിരുദ പ്രവേശനം 2024 ഗവണ്മെന്റ്/ എയ്ഡഡ് /സ്വാശ്രയ/ യുഐറ്റി/ഐഎച്ച്ആർഡികോളജുകളിൽ ഒഴിവുള്ള ബിരുദ സീറ്റുകളിലേക്ക് കോളജ് ലെവൽ സ്പോട്ട് അഡ്മിഷൻ 30, 31 തീയതികളിൽ അതാത് കോളജുകളിൽ നടക്കും. അപേക്ഷയുടെ പ്രിന്റൗട്ടുമായി പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ 30 ന് രാവിലെ 11 ന് മുൻപായി റിപ്പോർട്ട് ചെയ്യണം. ഏതെങ്കിലും കാരണത്താൽ നേരിട്ട് ഹാജാരാകാൻസാധിക്കാത്ത വിദ്യാർഥികൾക്കും ഒന്നിലധികം കോളജുകൾ താത്പര്യമുള്ള വിദ്യാർഥികൾക്കും സാക്ഷ്യ പത്രം രക്ഷകർത്താവിനെ / പ്രതിനിധിയെ അയക്കാവുന്നതാണ്. സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ കൈവശം എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കണം. വിവരം സർവകലാശാല വെബ് സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു
കേരളസർവകലാശാല 2024 സെപ്റ്റംബർ മൂന്നു മുതൽ വിവിധ കോളജുകളിൽ നടത്താൻ
നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി. കെമിസ്ട്രി (കോർ &കോംപ്ലിമെന്ററി) ജൂലൈ 2024 പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.