2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 2024 5, 6 എന്നീ തീയതികളിൽ അതാതു കോളജിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
എട്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ബിഎച്ച്എംസിറ്റി) (2018 സ്കീംറെഗുലർ 2020 അഡ്മിഷൻ, സപ്ലിമെന്ററി 2018 2019 അഡ്മിഷൻ) (2014 സ്കീം സപ്ലിമെന്ററി 2016 2017 അഡ്മിഷൻ), ഒക്ടോബർ 2024 ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 8 വരെയും 150 രൂപ പിഴയോടെ11 വരെയും 400 രൂപ പിഴയോടെ 13 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
റിസർച്ച് അസിസ്റ്റന്റ് ഒഴിവ്
വാനനിരീക്ഷണ കേന്ദ്രത്തിൽ ഒരു വർഷക്കാലയളവിലേക്ക് റിസർച്ച് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. യോഗ്യത: ഫിസിക്സിൽ ബിരുദാനന്തര ബിരുദം, വേതനം: 18,000 രൂപ. താല്പര്യമുള്ളവർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയും, റെസ്യൂം, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മോട്ടിവേഷൻ ലെറ്റർ എന്നിവ ഡോ.ആർ.ജയകൃഷ്ണൻ, ഓണററി ഡയറക്ടർ, അസ്ട്രോണമിക്കൽ ഒബ്സർവേറ്ററി, ഒബ്സർവേറ്ററി ഹിൽസ്, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ 10 നകം ലഭിക്കണം. വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.