മുഹമ്മദ് നാസര്‍ നിര്യാതനായി
Tuesday, June 14, 2016 8:30 AM IST
ദുബായി: ഇരിഞ്ഞാലക്കുട പണിക്കശേരി വീട്ടില്‍ മുഹമ്മദ് നാസര്‍ (50) നിര്യാതനായി. ഭാര്യ: ഷംല. മക്കള്‍: അജ്മല്‍ നാസര്‍, അമല്‍ നാസര്‍.

ദുബായി ഡ്യൂട്ടി ഫ്രീയില്‍ ഡ്യൂട്ടി ഓഫീസര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന പരേതന്‍. ദുബായിലെ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ഇരിഞ്ഞാലകുട ക്രൈസ്റ് കോളജ് അലൂംനിയുടെ സ്ഥാപകംഗമാണ്. സമൂഹ മാധ്യമങ്ങളിലും സജീവസാന്നിധ്യമായിരുന്ന നാസറിന്റെ 'ചില ദീപങ്ങള്‍ അണയുന്നില്ല' എന്ന ഒരു കുറിപ്പ് ശ്രദ്ധ നേടിയിട്ടുണ്ട്.