മലയാളി വിദ്യാര്‍ഥിയെ റിയാദില്‍ കാണാനില്ലെന്നു പരാതി
Sunday, November 15, 2015 6:32 AM IST
റിയാദ്: ബദിയ്യയിലെ സൂഖ് ഷഹബിയ്യയില്‍ ജോലി ചെയ്യുന്ന മലപ്പുറം, തിരൂര്‍ വള്ളിക്കാഞ്ഞിരം സ്വദേശി കുന്നത്തേടത്ത് നൌഫലിന്റെ മകന്‍ മുഹമ്മദ് ഡാനിഷി (10) നെ വെള്ളിയാഴ്ച മുതല്‍ കാണാനില്ലെന്ന് പിതാവ് പോലീസില്‍ പരാതി നല്‍കി.

ബദിയ്യയിലെ വീട്ടില്‍നിന്നു രാവിലെ ഒമ്പതിന് പിതാവ് സൂഖ് ഷഹബിയ്യയില്‍ ജോലിക്കു പോകുന്ന സമയത്ത് ഉമ്മയോടും അനിയനും അനിയത്തിക്കുമൊപ്പം വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഡാനിഷിനെ 10.30നു പിതാവ് തിരിച്ചു വന്നപ്പോള്‍ കാണാനില്ലായിരുന്നു. പുതിയ ഉടുപ്പും തലേ ദിവസം വാങ്ങിയ പുതിയ ചെരുപ്പും എല്ലാം അണിഞ്ഞാണത്രേ പോയത്. ഡാനിഷ് മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ നാലാം ക്ളാസ് വിദ്യാര്‍ഥിയാണ്.

പോകാന്‍ സാധ്യതയുള്ള സുഹൃത്തുക്കളുടെ വീട്ടിലും പരിസരത്തുമെല്ലാം അന്വേഷിച്ചെങ്കിലും കണ്െടത്താനായില്ല. പോലീസിന്റെ സഹായത്തോടെ സമീപങ്ങളിലെ ആശുപത്രികളിലും തെരഞ്ഞെങ്കിലും ഫലമുണ്ടായിട്ടില്ല.

മുഹമ്മദ് ഡാനിഷിനെ കണ്െടത്തുകയോ എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്യുന്നവര്‍ 0551736083, 0544903410, 0503748625 എന്നീ നമ്പരുകളില്‍ വിവരമറിയിക്കുകയോ അടുത്തുള്ള പോലീസ് സ്റേഷനില്‍ അറിയിക്കുകയോ ചെയ്യുക.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍