വിധിയെഴുതാൻ ഇന്നു ബൂത്തിലേക്ക്
Friday, April 26, 2024 1:53 AM IST
പാ​ല​ക്കാ​ട്: ലോ​ക്സ​ഭ​യി​ലേ​ക്കു ത​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളെ ക​ണ്ടെ​ത്താ​ൻ വോ​ട്ട​ർ​മാ​ർ ഇ​ന്ന് ബൂ​ത്തി​ലേ​ക്ക്. വോ​ട്ടിം​ഗി​ന്‍റെ ഭാ​ഗ​മാ​കാ​ൻ നാ​ടും ന​ഗ​ര​വും അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​ന്നു രാ​വി​ലെ ഏ​ഴി​നു തു​ട​ങ്ങു​ന്ന പോ​ളിം​ഗ് വൈ​കു​ന്നേ​രം ആ​റി​നു സ​മാ​പി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പി​നു നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന​ലെ​ത​ന്നെ ബൂ​ത്തു​ക​ളി​ലെ​ത്തി. പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മാ​ണ് ഇ​വ​ർ ബൂ​ത്തു​ക​ളി​ലെ​ത്തി​യ​ത്.

ഓ​രോ ബൂ​ത്തി​ലും അ​ഞ്ചു​വീ​തം ഉ​ദ്യോ​ഗ​സ്ഥ​രാ​ണു​ള്ള​ത്. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ ഒ​ന്ന്, പോ​ളിം​ഗ് ഓ​ഫീ​സ​ർ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് ക്ര​മ​ത്തി​ൽ മൂ​ന്നു​പേ​ർ, ഒ​രു പോ​ലീ​സ് എ​ന്നി​ങ്ങ​നെ​യാ​ണ് നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ജി​ല്ല​യി​ല്‍ 12 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 10152 പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ജി​ല്ല​യി​ലാ​കെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മൂ​വാ​യി​ര​ത്തി​ധി​കം പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍, 2000 സ്‌​പെ​ഷ​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​രെ​യും സെ​ന്‍​ട്ര​ല്‍ ആം​ഡ് പോ​ലീ​സ് ഫോ​ഴ്‌​സി​നെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും വോ​ട്ട​ര്‍​മാ​ര്‍​ക്കും പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ക​മ്മീ​ഷ​ന്‍ നി​ഷ്‌​ക​ര്‍​ഷി​ച്ച പ്ര​കാ​ര​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വൃ​ദ്ധ​രെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രെ​യും സ​ഹാ​യി​ക്കു​ന്ന​തി​നാ​യി വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ എ​ന്നി​വ​രു​ടെ​യും സേ​വ​നം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പോ​ളിം​ഗ് ബൂ​ത്തു​ക​ളും വെ​ബ്കാ​സ്റ്റിം​ഗ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വോ​ട്ട്

പാ​ല​ക്കാ​ട് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.കെ. ശ്രീകണ്ഠൻ ഷൊ​ർ​ണൂ​ർ സെ​ന്‍റ് തെ​രേ​സാ​സ് കോ​ൺ​വെ​ന്‍റ് സ്കൂ​ളി​ൽ വോ​ട്ടു ചെയ്യും.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ. ​വി​ജ​യ​രാ​ഘ​വ​ൻ തൃ​ശൂ​ർ കേ​ര​ള​വ​ർ​മ കോ​ള​ജി​ലും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സി. ​കൃ​ഷ്ണ​കു​മാ​ർ പാ​ല​ക്കാ​ട് ക​ല്പാ​ത്തി എ​ൽ​പി സ്കൂ​ളി​ലും വോ​ട്ടു ചെ​യ്യും.
ആ​ല​ത്തൂ​ർ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സ് ആ​ല​ത്തൂ​ർ ജി​ജി​എ​ച്ച്എ​സ് സ്കൂ​ളി​ലാണ് വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തുക.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ചേ​ല​ക്ക​ര തോ​ന്നൂ​ർ​ക്ക​ര എ​യു​പി സ്കൂ​ളി​ലും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കൊ​ടു​ങ്ങ​ല്ലൂ​ർ വെ​ന്പ​ല്ലൂ​ർ എ​സ്എ​ൻ​കെ യു​പി സ്കൂ​ളി​ലും വോ​ട്ടു ചെ​യ്യും.

വ​ട​ക​ര മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ഷാ​ഫി പ​റ​ന്പി​ൽ പാ​ല​ക്കാ​ട് മ​ണ​പ്പു​ള്ളി​ക്കാ​വ് ജി​എ​ൽ​പി സ്കൂ​ളി​ലെ ബൂ​ത്തി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി വടകരയിലേക്കു മടങ്ങും.

അങ്കത്തട്ടിൽ ഇവര്‌

പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ പത്തും ആലത്തൂരിൽ അഞ്ചും സ്ഥാനാർഥികൾ

പാ​ല​ക്കാ​ട് മ​ണ്ഡ​ലം
(സ്ഥാ​നാ​ർ​ഥി, പാ​ർ​ട്ടി, ചി​ഹ്നം ക്ര​മ​ത്തി​ൽ)

1. സി. ​കൃ​ഷ്ണ​കു​മാ​ര്‍ - ബി​ജെ​പി- താ​മ​ര.
2. കെ.​ടി പ​ത്മി​നി - ബ​ഹു​ജ​ന്‍ സ​മാ​ജ് പാ​ര്‍​ട്ടി- ആ​ന.
3. എ. ​വി​ജ​യ​രാ​ഘ​വ​ന്‍ - സി​പി​എം- ചു​റ്റി​ക​യും അ​രി​വാ​ളും
ന​ക്ഷ​ത്ര​വും.
4. വി.​കെ. ശ്രീ​ക​ണ്ഠ​ന്‍- കോ​ണ്‍​ഗ്ര​സ്- കൈ​പ്പ​ത്തി.
5. അ​ന്ന​മ്മ കു​ര്യാ​ക്കോ​സ്- സ്വ​ത​ന്ത്ര- ബാ​റ്റ​റി ടോ​ര്‍​ച്ച്.
6. സി. ​രാ​ജ​മാ​ണി​ക്യം- സ്വ​ത​ന്ത്ര​ൻ- ഗ്യാ​സ് സി​ലി​ണ്ട​ര്‍.
7. കെ. ​രാ​ജേ​ഷ് - സ്വ​ത​ന്ത്ര​ൻ- വ​ജ്രം.
8. എം. ​രാ​ജേ​ഷ് ആ​ല​ത്തൂ​ര്‍ - സ്വ​ത​ന്ത്ര​ൻ- ഓ​ട്ടോ​റി​ക്ഷ.
9. എ​ന്‍.​എ​സ്.​കെ. പു​രം ശ​ശി​കു​മാ​ര്‍- സ്വ​ത​ന്ത്ര​ന്‌-
ക​രി​മ്പ് ക​ര്‍​ഷ​ക​ന്‍.
10. സി​ദ്ദി​ഖ് ഇ​രു​പ്പ​ശ്ശേ​രി - സ്വ​ത​ന്ത്ര​ൻ- ച​ക്ക.

ആ​ല​ത്തൂ​ര്‍ മ​ണ്ഡ​ലം
1. പി.​എം. ര​മ്യ(​ര​മ്യ ഹ​രി​ദാ​സ്) കോ​ണ്‍​ഗ്ര​സ്- കൈ​പ്പ​ത്തി.
2. കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ - സി​പി​എം- ചു​റ്റി​ക​യും അ​രി​വാ​ളും
ന​ക്ഷ​ത്ര​വും.
3. ടി.​എ​ന്‍. സ​ര​സു- ബി.​ജെ.​പി- താ​മ​ര.
4. ഹ​രി അ​രു​മ്പി​ല്‍ - ബ​ഹു​ജ​ന്‍ സ​മാ​ജ് പാ​ര്‍​ട്ടി- ആ​ന.
5. വി. ​കൃ​ഷ്ണ​ന്‍​കു​ട്ടി - സ്വ​ത​ന്ത്ര​ൻ- വ​ജ്രം.